കുട്ടമ്പുഴ : കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച്കേരള കോൺഗ്രസ് (എം ) മണ്ഡലം കമ്മറ്റി പ്രസിഡന്റ് ബേബി ഐസക് തടത്തിക്കുടി, കുട്ടമ്പുഴ KTUC മണ്ഡലം പ്രസിഡന്റ് ജോസ് കാവിച്ചേരി, യൂത്ത്ഫ്രണ്ട് മണ്ഡലം പ്രസഡൻ് രാജേഷ് പി ആർ, മുൻ കേരള കോൺഗ്രസ് (എം ) വാർഡ് മെമ്പർ രമണൻ നാരായണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് (എം )ഇൽ നിന്നും നൂറോളം ആളുകൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോഷി പൊട്ടക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ലയന സമ്മേളനത്തിൽ കുട്ടമ്പുഴ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിബി കെ എ സ്വാഗതം ആശംസിച്ചു. ലയന സമ്മേളനം എറണാകുളം DCC പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം നിർവഹിച്ചു. കോതമംഗലം മുനിസിപ്പൽ കൗൺസിലർ ഷെമീർ പനക്കൽ മുഖ്യ പ്രഭാഷണം നടത്തി. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ കീറമ്പാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എബി എബ്രഹാം., എ ജി ജോർജ്, കെ പി ബാബു,അബു മൊയ്തീൻ,പീറ്റർ മാത്യു,സി ജെ എൽദോസ്, ജയിംസ് കോറമ്പേൽ മുൻപി സി ജോർജ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി മൂലയിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എൽദോസ് ബേബി, INTUC മണ്ഡലം പ്രസിഡന്റ് എം എ പ്രഹളാദൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മേരി കുര്യാക്കോസ്, മഞ്ജു സാബു,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുജീബ് മുഹമ്മദ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബേസിൽ ജോയി, വാടട്ടുപാറ മണ്ഡലം പ്രസിഡന്റ് സാബു ജോസ്, കാവളാങ്ങാട് മണ്ഡലം പ്രസിഡന്റ് ജോബി ജേക്കബ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജോസഫ് രഞ്ജിത്ത്, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സനു കെ സ്, ബേസിൽ, റിൻസ് പീറ്റർ. സ്വാഗത് പിജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.