Connect with us

Hi, what are you looking for?

NEWS

കെ എം മാണി ജയന്തി സമ്മേളനം ; കാരുണ്യം കാട്ടി പാവങ്ങളുടെയും രോഗികളുടെയും കണ്ണുനീര്‍ ഒപ്പിയ വലിയ നേതാവായിരുന്നു കെ എം മാണി എന്ന് മുന്‍ വൈസ് ചാന്‍സിലര്‍

കോതമംഗലം: പാവങ്ങളോടും രോഗികളോടും ഏറെ കാരുണ്യം കാട്ടി പ്രതിസന്ധികളില്‍ അവരുടെ കണ്ണുനീര്‍ ഒപ്പിയ വലിയ നേതാവായിരുന്നു കെ എം മാണി എന്ന് മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.എം സി ദിലീപ് കുമാര്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കെ എം മാണി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എം മാണിയുടെ 87-ാ0 ജന്മദിനത്തോടനുബന്ധിച്ച് 87 നിര്‍ധനരായ രോഗികള്‍ക്ക് ധനസഹായം വിതരണം ചെയ്തു.

നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വൃദ്ധസദനങ്ങള്‍, ഓര്‍ഫനേജുകള്‍ എന്നിവിടങ്ങളില്‍ മരുന്ന്, ഭക്ഷണം, വസ്ത്രം എന്നിവ വിതരണം ചെയ്തു. സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു.

സേവി കുരിശുവീട്ടില്‍, ഡോ. ലിസി ജോസ്, ജോണി അരീക്കാട്ടില്‍, ബേബി വട്ടക്കുന്നേല്‍, ബേബി മുണ്ടാടന്‍, ജോമി തെക്കേക്കര, റോയി സ്‌കറിയ, ജോര്‍ജ്ജ് അമ്പാട്ട്, റോയി മൂഞ്ഞനാട്ട്, സി. കെ. സത്യന്‍, സോണി ജോബ്, സണ്ണി ജോസഫ്, എം. പി. ജോസഫ്, ടോമി കുരിശുവീട്ടില്‍, എന്‍. ജെ. ജോര്‍ജ്ജ്, ജിസണ്‍ ജോര്‍ജ്ജ്, ടീന മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...