Connect with us

Hi, what are you looking for?

CHUTTUVATTOM

ഓർമ്മകൾ പുതുക്കി എംഎ കോളേജ് പൂർവ വിദ്യാർത്ഥികൾ അമേരിക്കയിൽ ഒത്തുകൂടി

കോതമംഗലം: ഓര്‍മ്മകള്‍ക്ക് നിറം പകര്‍ന്ന് എംഎ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ ഒത്തുകൂടി. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്ന് വിവിധ കാലഘട്ടങ്ങളില്‍ പഠിച്ചിറങ്ങി, അമേരിക്കയിലെ വിവിധയിടങ്ങളില്‍ താമസിക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥികളുടെ കുടുംബ സംഗമം ഫിലാഡല്‍ഫിയയില്‍ നടന്നു.മൂന്ന് ദിവസങ്ങളിലായി നടന്ന സംഗമം എംഎ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ അമേരിക്കന്‍ ചാപ്റ്റര്‍ പ്രസിഡന്റ് സാബു സ്‌കറിയ അധ്യക്ഷത വഹിച്ചു.

24 ന്യൂസ് അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വി അരവിന്ദ്, അമേരിക്കയിലെ പേപ്പര്‍ കമ്പനിയായ മേരിലാന്‍ഡ്‌ന്റെ പ്രസിഡന്റും, സിഇഒയുമായ മാത്യു ചക്കോള, എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.അനു ഡെനില്‍, മീന തമ്പി, സച്ചി സാബു, ജോസഫ് കുര്യപ്പുറം, സാജു പൗലോസ്, വിന്‍സെന്റ് ഇമ്മനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ ക്ലാസ് മുറികളിലെ ഓര്‍മ്മകള്‍ പങ്കുവെക്കാനും, അധ്യാപകരെ ഓര്‍ക്കാനും, കോളേജ് ജീവിതത്തിലെ രസകരമായ അനുഭവങ്ങള്‍ പറഞ്ഞ് ചിരിക്കാനും സംഗമം അവസരമായി.

സഹപാഠികളെയും സമകാലികരെയും കണ്ടുമുട്ടി, ജീവിതാനുഭവങ്ങള്‍ പങ്കിടുന്നതിന് ലഭിച്ച സംഗമത്തിലേക്ക് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറിലേറെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ എത്തി. നൃത്തവും പാട്ടും ഡിജെ നൈറ്റും വയലിന്‍ സംഗീതവും എല്ലാമായി മൂന്ന് ദിവസങ്ങള്‍ ആഘോഷപൂര്‍ണ്ണമായിരുന്നു. ജനറല്‍ സെക്രട്ടറി ജോബി മാത്യു, ട്രഷറര്‍ ജോര്‍ജ് വര്‍ഗീസ് മാലിയില്‍, വൈസ് പ്രസിഡന്റ് ജെയ്ബി റോയ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ പ്രൊഫഷണല്‍ ഗായകര്‍ രൂപം കൊടുത്ത ‘വോയ്‌സ് ഓഫ് കോതമംഗല’ത്തിന്റെ പ്രഥമ ഗാനമേള നടത്തി. മെന്റര്‍ അക്കാദമി ഹാളില്‍ സുവര്‍ണരേഖ വേദിയൊരുക്കിയ പരിപാടി കവിയും ഗാനരചയിതാവുമായ ബാബു ഇരുമല ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം:രാമല്ലൂര്‍-കുമ്പളത്തുമുറി റോഡ് തകർന്ന് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായി. കോതമംഗലം-ചേലാട് റോഡിനേയും മലയിന്‍കീഴ്-നാടുകാണി റോഡിനേയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുകൂടിയാണ് രാമല്ലൂര്‍-കുമ്പളത്തുമുറി റോഡ്. ഈ റോഡിന്‍റെ പല ഭാഗങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്....

NEWS

  കോതമംഗലം: കോതമംഗലം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നെല്ലിക്കുഴി പഞ്ചായത്ത് പടിയിൽനിന്ന് ആരംഭിച്ച് ഗ്രീൻവാലി, മാർ ബസേലിയോസ് ഡെന്റൽ കോളേജ് വഴി തങ്കളം–മലയിൻകീഴ്–കോഴിപ്പിള്ളി ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന ആലുമ്മാവ്–കുരൂർ റോഡ് നവീകരിച്ച് മിനി ബൈപ്പാസായി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തിലെ നാല് പ്രധാന റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന് 9.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ. സംസ്ഥാന ബജറ്റ് പ്രൊപ്പോസലുകളിൽ ഉൾപ്പെട്ടവയാണ് ഇവ. ചേലാട് ഇരപ്പുങ്കൽ...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ പ്രജ്ഞ – സെന്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റവും ചരിത്രവിഭാഗവും സംയുക്തമായി കളമെഴുത്ത് പാട്ട് ശില്പശാല സംഘടിപ്പിച്ചു. പാരമ്പര്യ കലാകാരനായ കടന്നമണ്ണ ശ്രീനിവാസൻ നയിച്ച ശില്പശാലയിൽ കളം...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ കൗണ്‍സിലിംഗ് ക്ലബിന്റെ ഉദ്ഘാടനവും ദ്വിദിന മാനസികാരോഗ്യ ബോധവല്‍ക്കരണ പരിപാടിയും നടത്തി. കോളേജ് യൂണിയനുമായി സഹകരിച്ച് നടന്ന മൈന്റ് സ്പാര്‍ക്ക് 2026 – മനസ്സിന്റെ കരുത്തിനായി ഒരു കൂട്ടായ്മ...

CHUTTUVATTOM

കൊച്ചി: സമൂഹത്തിന് പ്രചോദനമാകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വനിതകളെ ആദരിക്കുന്നതിനായി റെഡ് എഫ്എം ഏര്‍പ്പെടുത്തിയ ‘റെഡ് ശക്തി അവാര്‍ഡ് 2026’ കോട്ടപ്പടി സെന്റ് ജോണ്‍സ് സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ശ്രുതി ജോസ് എംഎസ്‌ജെയ്ക്ക്....

CHUTTUVATTOM

  കോതമംഗലം: കുട്ടികളുടെ സുരക്ഷയും ബോധവല്‍ക്കരണവും ലക്ഷ്യമിട്ട് വിമലഗിരി പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തില്‍ കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെ നോ കീ ഫോര്‍ കിഡ്‌സ് റാലി സംഘടിപ്പിച്ചു. കോതമംഗലം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍...

CHUTTUVATTOM

  കോതമംഗലം: ശോഭന പബ്ലിക് സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മിനി മാരത്തൺ ‘സിൽവർ റൺ – റൺ ഫോർ എക്സലൻസ് 2026 ആവേശമായി.രജതജൂബിലി ആഘോഷങ്ങളുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളും...

CHUTTUVATTOM

  കോതമംഗലം: കീരംപാറസെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ കീഴിലുള്ള പൂച്ചുകുത്ത് സെന്റ് ജൂഡ് കപ്പേളയിലെ വിശുദ്ധ യൂദാതദേവൂവിൻ്റെ തിരുന്നാളിന് കല്യാൺ രൂപത ബിഷപ്പ് എമിരിത്തൂസ് മാർ തോമസ് ഇലവിനാൽ കൊടിയേറ്റി. കപ്പേളയിൽ പുതിയതായി സ്ഥാപിച്ച...

CHUTTUVATTOM

കോതമംഗലം: ക്രിസ്മസ്പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കോതമംഗലത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ഒരു മാസം നീളുന്ന ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനം. ഡിസംബര്‍ 5 മുതല്‍ ജനുവരി 5 വരെയാണ് ആഘോഷങ്ങള്‍. ഭൂതത്താന്‍കെട്ടില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങോടെ...

CHUTTUVATTOM

  കോതമംഗലം:കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ മൈക്രോബയോളജി, ബയോടെക്നോളജി, ബയോകെമിസ്ട്രി വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദ്വിദിന ശാസ്ത്ര ശിൽപശാല സമാപിച്ചു.ശിൽപശാലയിൽ സൂക്ഷ്മജീവശാസ്ത്രം, ജനിതകശാസ്ത്രം, ബയോമോളിക്യൂളുകൾ, മോളിക്യുലാർ...

error: Content is protected !!