Connect with us

Hi, what are you looking for?

CHUTTUVATTOM

എംഎ കോളേജിൽ ദ്വിദിന ശാസ്ത്ര ശിൽപശാല സമാപിച്ചു

 

കോതമംഗലം:കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ മൈക്രോബയോളജി, ബയോടെക്നോളജി, ബയോകെമിസ്ട്രി വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദ്വിദിന ശാസ്ത്ര ശിൽപശാല സമാപിച്ചു.ശിൽപശാലയിൽ സൂക്ഷ്മജീവശാസ്ത്രം, ജനിതകശാസ്ത്രം, ബയോമോളിക്യൂളുകൾ, മോളിക്യുലാർ ബയോളജി, എൻസൈമോളജി, മഷ്റൂം കൾച്ചർ തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് വിവിധ പ്രായോഗിക പരിശീലനങ്ങൾ നൽകി.

ശാസ്ത്രത്തെ ക്ലാസ് മുറിക്കപ്പുറത്ത് നേരിട്ട് അനുഭവിച്ചറിയുന്നതിനായി വിവിധ സെഷനുകൾ സംഘടിപ്പിച്ചു. ഔഷധസസ്യങ്ങളിൽ നിന്നുള്ള ഘടകങ്ങളുടെ വേർതിരിച്ചെടുക്കൽ, തിൻ ലെയർ ക്രോമാറ്റോഗ്രഫി, ആന്റിബാക്ടീരിയൽ അസേ,മൈക്രോബയൽ കൾച്ചർ, ആന്റിബയോട്ടിക് സെൻസിറ്റിവിറ്റി ടെസ്റ്റിംഗ്, മൈക്രോസ്കോപ്പി, മഷ്റൂം കൾച്ചർ തുടങ്ങിയ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.

ശിൽപശാലയുടെ ഭാഗമായി സംഘടിപ്പിച്ച ബയോസ്പാർക് ഐഡിയത്തോൺ ‘ വിദ്യാർത്ഥികളുടെ ശാസ്ത്രീയ ചിന്തയും നൂതന ആശയങ്ങളും അവതരിപ്പിക്കുന്നതിനുള്ള വേദിയായി. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത ഐഡിയത്തോണിൽ ശാസ്ത്രീയ അറിവ്, പുതുമ, പ്രായോഗികത, സാമൂഹികവും പരിസ്ഥിതിപരവുമായ പ്രസക്തി, അവതരണ മികവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ തെരഞ്ഞെടുത്തത്.

കോതമംഗലം മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ ഒന്നാം സ്ഥാനവും, സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, പൈങ്ങോട്ടൂർ രണ്ടാം സ്ഥാനവും, സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ, കോതമംഗലം മൂന്നാം സ്ഥാനവും നേടി.

സമാപന ചടങ്ങിൽ മാർ അത്തനേഷ്യസ് കോളേജ് റിസർച്ച് ഡീൻ ഡോ. രാജേഷ് കെ. തുമ്പക്കര ഐഡിയത്തോൺ വിജയികൾക്ക് ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു.

വിവിധ സ്കൂളുകളിൽ നിന്നുള്ള പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ ശിൽപശാലയിൽ പങ്കെടുത്തു.ഡോ. നിവ്യ മറിയം പോൾ, ഡോ. നയോമി ജോൺ, ഡോ. ജൂലി ജേക്കബ്, പോൾ ജോർജ് എന്നിവർ നേതൃത്വം കൊടുത്തു.

You May Also Like

CHUTTUVATTOM

  കോതമംഗലം: കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന്റെ (കെഎംആർഎൽ) സെർവറിലുണ്ടായിരുന്ന ഗുരുതര സുരക്ഷാവീഴ്ച കണ്ടെത്തി റിപ്പോർട്ട് ചെയ്ത് കോതമംഗലം എംഎ കോളേജ് ജീവനക്കാരനായ യുവ സുരക്ഷാ ഗവേഷകൻ. സമയോചിതമായ ഇടപെടലിലൂടെ ആയിരക്കണക്കിന് ജീവനക്കാരുടെ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം വഹിക്കുന്നശോഭന പബ്ലിക് സ്കൂൾ രജതജൂബിലി നിറവിൽ.മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസവും മൂല്യാധിഷ്ഠിതമായ ആദർശങ്ങളും സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫാ. ജോൺ മാതേക്കൽ...

CHUTTUVATTOM

  കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മേരി ക്യൂറി അനുസ്മരണ പ്രഭാഷണം നടത്തി. തൃക്കാക്കര ഭാരത മാതാ കോളേജ് കെമിസ്ട്രി വിഭാഗം മേധാവി ഡോ. അനു കെ ജോണ്‍...

CHUTTUVATTOM

  കോതമംഗലം: മാര്‍ ബസേലിയോസ് ദന്തല്‍ കോളേജ് സഹസ്ര വുമണ്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ കിംസ് ഹെല്‍ത്ത് ട്രിവാന്‍ഡ്രം, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവ ചേര്‍ന്ന് മൂന്നാംഘട്ട സൗജന്യ എച്ച്പിവി വാക്സിനേഷന്‍ നടത്തി....

CHUTTUVATTOM

  കോതമംഗലം: ഷിബു തെക്കുംപുറം എംഎല്‍എ പ്രഖ്യാപിച്ച 30 ഇന 100 ദിന കര്‍മ്മപരിപാടിയുടെ പുരോഗതി റിപ്പോര്‍ട്ട് പുറത്തുവിട്ടു. പ്രഖ്യാപിച്ച പദ്ധതികളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും മറ്റുചിലത് നിര്‍മ്മാണത്തിന്റെയും ഭരണാനുമതിയുടെയും വിവിധ ഘട്ടങ്ങളിലേക്ക്...

CHUTTUVATTOM

  കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പാനിപ്ര ഗവ. യുപി സ്‌കൂളില്‍ യോഗ പരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വിജോയി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയുടെ കുമ്പളത്തുമുറി ഡംബ്ബിംഗ് യാര്‍ഡില്‍ വര്‍ഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന പഴയ മാലിന്യങ്ങള്‍ ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിന് കോതമംഗലം നഗരസഭയും കേരളാ ഖരമാലിന്യ പരിപാലന പദ്ധതിയും സംയുക്തമായി ആവിഷ്‌കരിച്ചിട്ടുളള ബയോമൈനിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു....

CHUTTUVATTOM

മൂവാറ്റുപുഴ: റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്ര മേളയില്‍ എറണാകുളം ഉപജില്ല ചാമ്പ്യന്മാര്‍. രണ്ട് ദിവസങ്ങളിലായി നടന്ന മേളില്‍ 1388 പോയിന്റോടെയാണ് എറണാകുളത്തിന്റെ കിരീട നേട്ടം. നോര്‍ത്ത് പറവൂര്‍(1359), മൂവാറ്റുപുഴ(1249), കോതമംഗലം(1245), ആലുവ(1209) എന്നീ...

CHUTTUVATTOM

കോതമംഗലം: കിഴക്കന്‍ മേഖലയിലെ വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ആലുവ – മൂന്നാര്‍...

NEWS

കോതമംഗലം: മേഖലയിലെ ഐടി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതുമായുള്ള ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുരുന്തില്‍ കോതമംഗലം സന്ദര്‍ശിച്ചു. കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇന്‍ഫോപാര്‍ക്കിന്റെ അഫിലിയേറ്റ് സെന്ററുകള്‍ സ്ഥാപിക്കുന്നത്...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മാതിരപ്പിള്ളി ക്ഷേത്രപ്പടിക്കു സമീപം ഭിന്നശേഷി സൗഹൃദ സ്കൂട്ടർ മിൽമ ടാങ്കർലോറിയുമായി കൂട്ടിയിടിച്ച് 2 ഭിന്നശേഷിക്കാർ മരിച്ചു. ഇരമല്ലൂർ കാട്ടുകുടി കെ.എം. പ്രശാന്ത്കുമാർ (39), കുറ്റിലഞ്ഞി പുതുപ്പാലം തറയത്ത് ടി.പി....

CHUTTUVATTOM

കോതമംഗലം: കേരളത്തിലെ സ്വാശ്രയ മേഖലയിൽ ആരംഭിച്ച ആദ്യ ഡെന്റൽ കോളേജായ കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജ് 2027-ൽ വിദ്യാഭ്യാസ, ആതുരസേവന, സാമൂഹിക സേവന രംഗങ്ങളിൽ 25 വർഷം പൂർത്തിയാക്കുകയാണ്. രജതജൂബിലി ആഘോഷങ്ങളുടെ...

error: Content is protected !!