Connect with us

Hi, what are you looking for?

NEWS

മുഖം മിനുക്കി കാനന സുന്ദരി ; വേറിട്ട അനുഭവമായി ഭൂതത്താൻകെട്ടിൽ സൈക്കിൾ ചലഞ്ച്.

കോതമംഗലം: ഭൂതത്താൻകെട്ട് സൗന്ദര്യ വത്കരണ പദ്ധതിയുടെ ഭാഗമായി പ്രവർത്തനോദ്ഘാടനം ഒക്ടോബർ 22 യാം തീയതി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചിരുന്നു. ബോട്ടിങ്, താമസിക്കുന്നതിനായിട്ടുള്ള രണ്ടു കോട്ടെജുകൾ രണ്ടു ട്രൈബൽ ഹട്ട് ഉൾപ്പടെയുള്ള പാർക്കിന്റെ തുടർപ്രവർത്തനങ്ങൾ ഗ്രീനിക്സ് വെഞ്ച്വർസ് ഏറ്റെടുത്തു നടത്തിവരികയാണ്. അനുബന്ധമായി ഇന്ന് ഭൂതത്താൻകെട്ടിൽ സൈക്കിൾ ചലഞ്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തുകയുണ്ടായി. 5 കാറ്റഗറികളിലായി കുട്ടികളും സ്ത്രീകളും ഉൾപ്പടെയാണ് മത്സരങ്ങൾ നടത്തിയത്.

ഗ്രീനിക്സ് നേച്ചർ പാർക്ക്‌, കൊച്ചിൻ ബൈക്കേഴ്സ് ക്ലബ്‌, ബൈക്ക് സ്റ്റോർ കൊച്ചിൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ മത്സര, മത്സരേതര വിഭാഗങ്ങളിൽ ക്യാഷ് പ്രൈസ്, മൊമെന്റോ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് മുതലായവ വിതരണം ചെയ്തു.

You May Also Like

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പെരിയാറിൽ മൃതദേഹം കണ്ടെത്തി.കുട്ടിക്കൽ ഭാഗത്ത് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലിസിനെ വിവരം അറിയിച്ചു. പുരുഷന്റേതാണ് മൃതദേഹം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.  

CHUTTUVATTOM

കോതമംഗലം : ഭൂതത്താൻകെട്ട് ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ഇന്ന് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ കൂടി അടച്ചു. മഴ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം 6 ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീടത് നാലായി കുറച്ചിരുന്നു. പ്രതീക്ഷിച്ച...

NEWS

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm...

NEWS

കോതമംഗലം : ഭൂതത്താന്‍കെട്ടില്‍, ദേശീയ ടൂറിസം സെമിനാറും ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനവും ഭൂതത്താന്‍കെട്ട്, കാര്‍മല്‍ ടൂറിസം വില്ലേജില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ.റോഷി അഗസ്റ്റന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ഭൂതത്താന്‍കെട്ടും...