Connect with us

Hi, what are you looking for?

CHUTTUVATTOM

ഭൂതത്താൻകെട്ട് മിനി വൈദ്യുത പദ്ധതി: കെടുകാര്യസ്ഥതയുടെ സ്‌മാരകം

കോതമംഗലം: പ്രതീക്ഷിച്ച പദ്ധതി ചെലവിന്റെ ഏറിയ പങ്കും ചെലവഴിച്ചിട്ടും ഒരു രൂപയുടെ പോലും നേട്ടമുണ്ടാക്കാന്‍ കഴിയാതെ ഭൂതത്താന്‍കെട്ട് മിനി ജലവൈദ്യുത പദ്ധതി. കെടുകാര്യസ്ഥതയുടെയും ദീര്‍ഘവീഷണമില്ലായ്മയുടേയും വലിയ ഉദാഹരമാകുകയാണ് പദ്ധതി. പത്ത് വര്‍ഷം മുമ്പ് 90 ശതമാനം നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചതാണ്. കമ്മീഷനിംഗ് മുടങ്ങിയതോടെ മുടക്കിയ പണം വെള്ളത്തിലായ സ്ഥിതിയായി.

രണ്ട് വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ട് 2014-15 വര്‍ഷത്തില്‍ നിര്‍മ്മാണം ആരംഭിച്ച പദ്ധതിയാണിത്. ചൈനീസ് സാങ്കേതിക വിദ്യയായ ബള്‍ബ് ടര്‍ബൈന്‍ ഉപയോഗപ്പെടുത്തുന്ന വിധമാണ് ഭൂതത്താന്‍കെട്ട് മിനി ജലവൈദ്യുതി പദ്ധതി ആസൂത്രണം ചെയ്തത്. കുറഞ്ഞ ഉയരത്തില്‍ നിന്ന് ഒഴുകുന്ന വെള്ളത്തില്‍ നിന്നും കൂടുതല്‍ വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് ഈ സാങ്കേതിക വിദ്യയുടെ നേട്ടമായി പറയുന്നത്. ഇന്ത്യയില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പദ്ധതികള്‍ വിരളമാണ്.

ബള്‍ബ് ടര്‍ബൈന് അനുയോജ്യമായ വിധത്തിലാണ് പദ്ധതിയുടെ ഡിസൈന്‍ എന്നതിനാല്‍ മറ്റ് മാര്‍ഗങ്ങളിലേക്ക് തിരിയുക എളുപ്പമല്ല. സിവില്‍ വര്‍ക്കുകളും മെക്കാനിക്കല്‍ വര്‍ക്കുകളും അവസാനഘട്ടത്തിലെത്തിയിരുന്നു. സാങ്കേതിക വിദ്യ മാറിയാല്‍ ഡിസൈനിലും നിര്‍മ്മിതിയിലും മാറ്റം വരുത്തേണ്ടി വരും. ഫലപ്രാപ്തി സംശയത്തിലാണെന്നതിനൊപ്പം അധിക സാമ്പത്തികഭാരവും ഉണ്ടാകും. ചൈനീസ് ഉപകരണങ്ങളുടെ ഇറക്കുമതി സാദ്ധ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്താനാണ് കെ.എസ്.ഇ.ബി.യുടെ നിലവിലെ തീരുമാനം.സാദ്ധ്യമായില്ലെങ്കില്‍ മറ്റൊരു സാങ്കേതിക വിദ്യ സ്വീകരിക്കുക എന്നത് മാത്രമാകും കെ.എസ്.ഇ.ബി.ക്ക് മുമ്പിലുള്ള പോംവഴി. അതല്ലെങ്കില്‍ ഇരുനൂറ് കോടിയോളം രൂപ മുടക്കിയ പദ്ധതി എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരും.

 

You May Also Like

CHUTTUVATTOM

കോതമംഗലം: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗ്രന്ഥശാല ആന്റ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് തുടക്കം. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എച്ച്എം...

CHUTTUVATTOM

കോതമംഗലം: ചേലാട് മുണ്ടയ്ക്കല്‍ പരേതനായ ജോസഫ് ജേക്കബിന്റെ ഭാര്യ ലില്ലി ജേക്കബ് (86) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 3ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. പരേത മേലൂര്‍ നെറ്റിക്കാടന്‍ കുടുംബാഗമാണ്. മക്കള്‍: ജയന്‍,...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ഈസ്റ്റ് ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ ജീവകാരുണ്യ സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍ ബാഗ് വിതരണത്തിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷിബു...

CHUTTUVATTOM

കോതമംഗലം: സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവവും മാതാപിതാക്കള്‍ക്കുള്ള ബോധവത്ക്കരണ സെമിനാറും നടത്തി.കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: വനമഹോത്സവത്തിന്റെ ഭാഗമായി മാര്‍ അത്തനേഷ്യസ് കോളജ് ബോട്ടണി വകുപ്പ്, ഭൂമിത്രസേന ക്ലബ്, ബയോഡൈവേഴ്‌സിറ്റി ക്ലബ്, നേച്ചര്‍ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈ നടീലും, ക്വിസ് മത്സരവും, പ്രകൃതി പഠനയാത്രയും നടത്തി. കോളജ്...

CHUTTUVATTOM

കോതമംഗലം: പൊതുജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ഈവനിംഗ് ഒപിയുടെയും പുതിയ അത്യാധുനിക ചികിത്സാ വിഭാഗങ്ങളുടെയും ഉദ്ഘാടനം നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു....

CHUTTUVATTOM

കോതമംഗലം: ആയക്കാട് അമ്പലക്കാട്ട് ഔസേഫ് റപ്പേല്‍ (91) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച 11ന് പുലിമല സെന്റ്.തോമസ് പള്ളിയില്‍. ഭാര്യ:പരേതയായ അന്നം, കോട്ടപ്പടി ഇടപ്പുളവന്‍ കുടുംബാഗം. മക്കള്‍:ചെറിയാന്‍ (പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍), വര്‍ഗീസ്, തോമസ് (വിമുക്തഭടന്‍),...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കുട്ടമ്പുഴ, കൂവപ്പാറ സ്വദേശിയുടെ പുരയിടത്തിലെ കിണറ്റിലാണ് പുലര്‍ച്ചെയോടെ ആന വീണത്. ഡിഎഫ്ഒ കാര്‍ത്തിക് ഐഎഫ്എസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മയക്കുവെടി...

CHUTTUVATTOM

കോതമംഗലം: രണ്ട് വര്‍ഷം മുമ്പ് ഭൂതത്താന്‍കെട്ട് മുതല്‍ കൂരികുളം വരെ 93 ലക്ഷം രൂപ ചെലവില്‍ 8.5 കിലോമീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച ഫെന്‍സിംഗ് നിര്‍മാണത്തില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 3.2 കിലോമീറ്റര്‍ മാത്രം. മലയാറ്റൂര്‍...

CHUTTUVATTOM

കോതമംഗലം: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കെഎസ്ഇബി ജീവനക്കാരനു നേരെ കാട്ടാനയുടെ പരാക്രമം. തട്ടേക്കാട് -കോതമംഗലം റോഡിൽ മാവിൻചോടിൽ ഇന്ന് രാത്രി 7.40ഓടെ കോതമംഗലം കെഎസ്ഇബി നമ്പർ വൺ സെക്ഷനിൽ ഓവർസീയർ ആയി ജോലി...

CHUTTUVATTOM

കോതമംഗലം: ഹൈക്കോടതി ഉത്തരവുകൾ കാറ്റിൽ പറത്തി നഗരത്തിൽ വീണ്ടും ഫ്ലക്സ് ബോർഡുകൾ സ്ഥാനം പിടിച്ചു .കോതമംഗലം നഗരസഭയുടെ അറിവുടെയാണ്ന ഗരസഭയ്ക്ക് മുന്നിലും കോതമംഗലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലും വലിയ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതെന്നാണ്...

CHUTTUVATTOM

കുട്ടമ്പുഴ: സംസ്ഥാനത്തെ ഏക ആദിവാസി ഗ്രാമ പഞ്ചായത്തായ ഇടമലക്കുടിയുടെ വികസനത്തിന് ഏറെ മുതല്‍ക്കൂട്ടാകുന്ന കോതമംഗലം – ഇടമലക്കുടി റോഡ് പദ്ധതി അവതാളത്തില്‍.കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും റോഡിന്റെ വിശദാംശങ്ങള്‍ നല്‍കാതെ ആദിവാസി ക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍...

error: Content is protected !!