കോതമംഗലം: മഴക്കുറവിനെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് താഴ്ന്നതോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളില്‍ 12 എണ്ണവും അടച്ചു. മുന്‍കാലങ്ങളില്‍ എല്ലാ വര്‍ഷവും ഈ കാലയളവില്‍ ഡാമിന്റെ 15 ഷട്ടറുകളും തുറന്നിടുന്നതാണ്. എന്നാല്‍ ഈ വര്‍ഷം കാലവര്‍ഷം ദുര്‍ബലമായതിനാല്‍ ഇന്നലെ രാവിലെ മൂന്ന് ഷട്ടറുകള്‍ മാത്രമാണ് തുറന്നിട്ടിരുന്നത്. പെരിയാറിലേക്കുള്ള നീരൊഴുക്കും ഇടമലയാര്‍ പവര്‍ ഹൗസില്‍ വൈദ്യുതി ഉത്പാദനം കുറവായതിനാല്‍ അവിടെ നിന്ന് പെരിയാറിലേക്ക് എത്തുന്ന വെളളത്തിന്റെ അളവും കുറവാണ്.
മഴക്കാലത്ത് നിറയാറുള്ള കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ ഡാമുകളില്‍ നിന്നുള്ള അധികജലവും താഴേക്ക് എത്തുന്നില്ല. കീരമ്പാറയിലേതുള്‍പ്പെടെയുള്ള പെരിയാറില്‍ നിന്നുള്ള കുടിവെള്ള പദ്ധതികളെ പ്രതിസന്ധിയിലാക്കുമെന്നതും ഭൂതത്താന്‍കെട്ടിന്റെ ഷട്ടറുകള്‍ അടച്ചിടാന്‍ മറ്റൊരു കാരണമാണ്.



















































