Connect with us

Hi, what are you looking for?

CHUTTUVATTOM

ഭൂതത്താൻകെട്ട് ശുചീകരണത്തിന് മാന്നാനം കോളേജ് വിദ്യാർത്ഥികളെത്തി.

കോതമംഗലം : മാന്നാനം K E കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ കാർമൽ ആയൂർവേദ വില്ലേജിൻ്റെ സഹകരണത്തോടെ നടത്തുന്ന പഞ്ചദിന പഠന – ശുചിത്വ ശിബിരം ” പുലരി – 2022 “-ന് ഭൂതത്താൻകെട്ടിൽ തുടക്കമായി. പഠനത്തോടൊപ്പം ശുചിത്വ ഭാരത മിഷൻ്റെ ഭാഗമായി നടത്തുന്ന ശുചികരണ പ്രവർത്തനങ്ങളുടെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ K K ദാനി നിർവ്വഹിച്ചു. K E കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ.ബിജു തെക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു. നങ്ങേലിൽ ആയുർവേദ കോളേജ് HOD – ഡോ. ഷിബു വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.

 

എറണാകുളം ജില്ലയിലെ ഏറ്റവും മനോഹര വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ടിനെ ശുചിത്വ – സൗന്ദര്യവൽക്കരണം നടത്തി സഞ്ചാരികൾക്ക് പ്രിയമുള്ളതാക്കി തീർക്കുക എന്ന ലക്ഷ്യമാണ് ക്യാമ്പിലൂടെ മുന്നോട്ട് വയ്ക്കുന്നതെന്ന് കാർമൽ ആയുർവേദ വില്ലേജ് ഡയറക്ടർ ഫാ.മാത്യു മഞ്ഞക്കുന്നേൽ പറഞ്ഞു. KE കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റിലെ 30-കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

You May Also Like

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പെരിയാറിൽ മൃതദേഹം കണ്ടെത്തി.കുട്ടിക്കൽ ഭാഗത്ത് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലിസിനെ വിവരം അറിയിച്ചു. പുരുഷന്റേതാണ് മൃതദേഹം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.  

CHUTTUVATTOM

കോതമംഗലം : ഭൂതത്താൻകെട്ട് ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ഇന്ന് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ കൂടി അടച്ചു. മഴ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം 6 ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീടത് നാലായി കുറച്ചിരുന്നു. പ്രതീക്ഷിച്ച...

NEWS

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm...

NEWS

കോതമംഗലം : ഭൂതത്താന്‍കെട്ടില്‍, ദേശീയ ടൂറിസം സെമിനാറും ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനവും ഭൂതത്താന്‍കെട്ട്, കാര്‍മല്‍ ടൂറിസം വില്ലേജില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ.റോഷി അഗസ്റ്റന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ഭൂതത്താന്‍കെട്ടും...