കോതമംഗലം : എന്റെ നാട് പെയിൻ & പാലിയേറ്റീവ് കെയർ ട്രസ്റ്റിന്റെ 4-മത് വാർഷികവും പാലിയേറ്റീവ് ദിനാചരണവും നടന്നു. ഉദ്ഘാടനം അഭിവന്ദ്യ ഏലിയാസ് മോർ യൂലിയോസ് മെത്രപ്പോലീത്ത നിർവ്വഹിച്ചു. ജനകീയ ആരോഗ്യമേഖലയില്‍ വന്ന നിര്‍ണായകമായ വളര്‍ച്ചയും വികാസവുമാണ് പാലിയേറ്റീവ് പ്രവർത്തനത്തിലൂടെ ജനങ്ങളിലെത്തുന്നത്.
സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം ഉണ്ടെങ്കിൽ മാത്രമേ പാലിയേറ്റീവ് പ്രവർത്തനങ്ങൾ പ്രസക്തമാകു എന്നും, രോഗിയുടെയും ബന്ധുക്കളുടെയും മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന കാരുണ്യത്തിന്റെ മാലാഖമാരാണ് പാലിയേറ്റീവ് ജീവനക്കാർ എന്നും, എന്റെ നാട് ജനകീയ കൂട്ടായ്മ നൽകുന്ന സേവനം പ്രശംസനീയമാണ് എന്നും കൂട്ടിച്ചേർത്തു.
ചെയർമാൻ ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ പി കുരിയാക്കോസ് , ജോർജ് അമ്പാട്ട് , ജോർജ് കുര്യായിപ്പ്, സി കെ സത്യൻ , സി ജെ എൽദോസ് , ബാദുഷ പി എ , എം യു . ബേബി , സോണി നെല്ലിയാനി , ജോഷി പൊട്ടക്കൽ , പി പ്രകാശ് , ബിജി ഷിബു എന്നിവർ സംസാരിച്ചു.
You must be logged in to post a comment Login