Connect with us

Hi, what are you looking for?

CHUTTUVATTOM

ഷിബു തെക്കുംപുറം എംഎല്‍എയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് 12ന് തുടക്കം

 

കോതമംഗലം: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനും പരിഹാരനടപടികള്‍ വേഗത്തിലാക്കാനും ലക്ഷ്യമിട്ട് ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ കോതമംഗലം നിയോജകമണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടി നവംബര്‍ 12ന് ആരംഭിക്കും. രാവിലെ 10ന് കോട്ടപ്പടി പഞ്ചായത്ത് കൈരളി ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം നിര്‍വഹിക്കും.
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രത്യേകം ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കും. പഞ്ചായത്തിലെ ജനങ്ങള്‍ക്ക് തങ്ങളുടെ വ്യക്തിപരമായ പരാതികളും പൊതുവായ ആവശ്യങ്ങളും നാടിന്റെ വികസനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും എംഎല്‍എയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മുന്നില്‍ നേരിട്ട് അവതരിപ്പിക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങും.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതില്‍ മാത്രം ഒതുങ്ങാതെ സാധ്യമായവയ്ക്ക് പരിപാടിയില്‍വെച്ചുതന്നെ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. വിവിധ വകുപ്പുകളുടെ ഇടപെടല്‍ ആവശ്യമായ വിഷയങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടപടികള്‍ക്ക് തുടക്കമിടും. ഉടനടി പരിഹരിക്കാന്‍ കഴിയാത്ത പരാതികളും ആവശ്യങ്ങളും ബന്ധപ്പെട്ട വകുപ്പുകളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുക്കും. ഇതിലൂടെ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനും പരാതികളില്‍ പരിഹാരസാധ്യതകള്‍ തേടാനും പൊതുജനങ്ങള്‍ക്ക് കഴിയും.

കോട്ടപ്പടിയില്‍ ആരംഭിക്കുന്ന ജനസമ്പര്‍ക്ക പരിപാടി തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിയോജകമണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലും സംഘടിപ്പിക്കും. ഓരോ പ്രദേശത്തെയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അതത് പ്രദേശങ്ങളില്‍ത്തന്നെ അഭിസംബോധന ചെയ്യുകയും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുകയും വികസന ആവശ്യങ്ങളില്‍ ഇടപെടുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ അറിയിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ ജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്ത് തങ്ങളുടെ പരാതികളും ആവശ്യങ്ങളും വികസന നിര്‍ദേശങ്ങളും അവതരിപ്പിക്കണമെന്ന് പ്രദേശവാസികളോട് എംഎല്‍എ അറിയിച്ചു.

 

You May Also Like

CHUTTUVATTOM

  കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം ഈ സാമ്പത്തിക വർഷം നിർമ്മാണം പൂർത്തീകരിച്ച 24 വീടുകളുടെ താക്കോൽദാനവും കരാറിൽ ഏർപ്പെട്ട് ഭവന നിർമ്മാണം ആരംഭിക്കുന്ന 112 ഭവനങ്ങളുടെ ആദ്യ...

CHUTTUVATTOM

കോതമംഗലം: രോഗികളുടെ വേദനയില്‍ പങ്കുചേരുകയും പ്രതിസന്ധിഘട്ടങ്ങളില്‍ സഹായഹസ്തം നീട്ടുകയും ചെയ്യുന്നത് സമൂഹത്തിന്റെ വലിയ ഉത്തരവാദിത്വമാണെന്ന് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കോതമംഗലം മണ്ഡലത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍...

CHUTTUVATTOM

കോതമംഗലം: നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച കാരുണ്യ സ്പര്‍ശം ചികിത്സാ സഹായ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. എംഎല്‍എ ഫണ്ടും വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി...

CHUTTUVATTOM

പെരുമ്പാവൂര്‍: കേരള കോണ്‍ഗ്രസിന്റെ പ്രസക്തി കേരളത്തില്‍ അനുദിനം വര്‍ധിച്ചുവരികയാണെന്നും മറ്റ് കേരള കോണ്‍ഗ്രസുകളെ അപ്രസക്തമാക്കി കേരളത്തില്‍ പി.ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസ് വന്‍ മുന്നേറ്റം കൈവരിക്കുമെന്നും ഷിബു തെക്കുംപുറം എംഎല്‍എ. പെരുമ്പാവൂര്‍...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറയിലെ പട്ടയപ്രശ്‌നം, ടൂറിസം സാധ്യതകള്‍, കുട്ടമ്പുഴയുമായി ബന്ധിക്കുന്ന ബംഗ്ലാവ് കടവ് പാലം, നട്ടുവളര്‍ത്തിയ തേക്കിന്‍മരങ്ങള്‍ മുറിച്ച് ഉപയോഗിക്കുന്നതിനുള്ള അനുവാദം, വടാട്ടുപാറ കുത്തില്‍ ആവശ്യത്തിന് വെള്ളം ലഭ്യമാക്കുക, ഗ്രൗണ്ട് സംരക്ഷണമടക്കമുള്ള വികസനപദ്ധതികള്‍ സമയബന്ധിതമായി...

CHUTTUVATTOM

  കോതമംഗലം: നെല്ലിക്കുഴിയിൽ ഫർണിച്ചർ ഹബ്ബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഷിബു തെക്കുംപുറം എംഎൽഎ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നൽകി. ഡിസംബറിൽ സംഘടിപ്പിക്കുന്ന നെല്ലിക്കുഴി ഫർണിച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കണമെന്നും എംഎൽഎ മന്ത്രിയോട്...

CHUTTUVATTOM

  കോതമംഗലം: വായനയെ ജനകീയമാക്കാനും പുസ്തകങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ട് കേരളപ്പിറവി സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആരംഭിക്കുന്ന ഓപ്പൺ ലൈബ്രറി ഒന്നിന് (1-11-2026) നാടിന് സമർപ്പിക്കും. പദ്ധതിയുടെ ഭാഗമായി...

CHUTTUVATTOM

കോതമംഗലം: ഫര്‍ണിച്ചര്‍ നിര്‍മാണ മേഖലയിലെ നെല്ലിക്കുഴിയുടെ പാരമ്പര്യവും സാധ്യതകളും പ്രയോജനപ്പെടുത്തി പ്രദേശത്തെ ഫര്‍ണിച്ചര്‍ ഹബ്ബാക്കി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഒരു മാസം നീളുന്ന ഫര്‍ണിച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഫെസ്റ്റിവലിന്റെ നടത്തിപ്പും മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി...

CHUTTUVATTOM

കോതമംഗലം: പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുടമുണ്ട പുതിയപാലം ഗതാഗതത്തിനായി തുറന്നു. പല്ലാരിമംഗലം, കവളങ്ങാട്, വാരപ്പെട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.പാലം, ചെക്ക് ഡാം, അനുബന്ധ റോഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന...

CHUTTUVATTOM

കോതമംഗലം: വർഷങ്ങളായി നീണ്ടുനിന്ന പ്രതിസന്ധികൾക്ക് വിരാമമിട്ട് കുടമുണ്ട പുതിയപാലം വ്യാഴാഴ്ച രാവിലെ 9.30ന് ഗതാഗതത്തിന് ഷിബു തെക്കുംപുറം എംഎൽഎ തുറന്ന് കൊടുക്കും.അപ്രോച്ച് റോഡ് നിർമാണത്തിനാവശ്യമായ ഭൂമി സ്ഥലമുടമ സൗജന്യമായി വിട്ടുനൽകാൻ തയ്യാറായതോടെയാണ് പാലം...

CHUTTUVATTOM

കോതമംഗലം: നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്ന കുടമുണ്ട പാലത്തിന് അപ്പ്രോച്ച് റോഡ് സാധ്യമാക്കി സഞ്ചാരയോഗ്യമാക്കിയത് തന്റെ നേട്ടമാണെന്ന് പറഞ്ഞ് ഷിബു തെക്കുംപുറം എംഎല്‍എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ എംഎല്‍എ ആന്റണി ജോണ്‍.കുടമുണ്ട പാലത്തിന്റെ കാര്യത്തില്‍...

CHUTTUVATTOM

കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ...

error: Content is protected !!