Connect with us

Hi, what are you looking for?

CHUTTUVATTOM

മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് ജെസിഐ സ്‌കോളര്‍ഷിപ്പ്

കോതമംഗലം: ജെസിഐ ഇന്ത്യ ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് നേടി മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പത് വിദ്യാര്‍ത്ഥികള്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായവും പ്രോത്സാഹനവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ജെസിഐ ഇന്ത്യ ഫൗണ്ടേഷന്‍ പദ്ധതി നടപ്പിലാക്കുന്നത്.

ജെസിഐ കോതമംഗലം യൂണിറ്റ് പ്രസിഡന്റ് വിവേക് ലാല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പദ്ധതി വിശദീകരിച്ച് ഉദ്ഘാടനം നിര്‍വഹിക്കുകയും സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനം നടത്തുകയും ചെയ്തു.സ്‌കൂള്‍ മാനേജര്‍ ലാല്‍ വര്‍ഗീസ് അപ്പയ്ക്കല്‍ അധ്യക്ഷതവഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു വര്‍ഗീസ്, ജെസിഐ മുന്‍ പ്രസിഡന്റ് അജു മാത്യു, സെക്രട്ടറി ജീവന്‍ കുര്യാക്കോസ്, സ്റ്റാഫ് സെക്രട്ടറി സിനി പി.വി, ജെല്‍സി കുര്യാക്കോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

You May Also Like

CHUTTUVATTOM

കോതമംഗലം: പുന്നേക്കാട് മുതല്‍ തട്ടേക്കാട് വരെയുള്ള ഭാഗത്ത് വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം 25ന് നടത്തുമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചു.പദ്ധതിക്കായി ധനകാര്യ വകുപ്പ് തുക കൈമാറിയിട്ടുണ്ട്....

CHUTTUVATTOM

  കോതമംഗലം: നിയോജകമണ്ഡലത്തിലെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതിയ വേദിയൊരുക്കുന്നതിനായി കോതമംഗലത്ത് കൾച്ചറൽ സെന്റർ സ്ഥാപിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്നും വ്യക്തമാക്കി. കോതമംഗലത്തെ...

CHUTTUVATTOM

കോതമംഗലം: കുട്ടികളുടെ കല കേളിയോടെ ഒരു വേദിയിൽ എന്ന സന്ദേശമുയർത്തി കുട്ടമ്പുഴ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘വയൽക്കിളികൾ 2026’ അങ്കൻവാടി കുട്ടികളുടെ കലോത്സവം വർണ്ണാഭമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം...

NEWS

കോതമംഗലം: ചെങ്കര ഗവ. യുപി സ്‌കൂളില്‍ എല്‍പിഎസ്ടി തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബുധനാഴ്ച 1.30ന് നടത്തുന്ന അഭിമുഖത്തില്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

NEWS

കോതമംഗലം: കോഴിപ്പിള്ളി പുല്ലേലില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ സൂസന്‍ (63) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത ആനവിരട്ടി നടുത്തോട്ടത്തില്‍ കുടുംബാഗമാണ്. മക്കള്‍: നീതു,നിമ്മി. മരുമക്കള്‍: ജോര്‍ട്ട് പളളിക്കര കോതമംഗലം, ജിജോ കോഴക്കാട്ട് കാലാമ്പൂര്‍...

CHUTTUVATTOM

കോതമംഗലം: ഉപജില്ല സംസ്‌കൃത കലോത്സവത്തില്‍ തുടര്‍ച്ചയായ നാലാം തവണയും ഓവറോള്‍ ചാമ്പ്യന്‍മാരായ മാലിപ്പാറ ഫാത്തിമ മാതാ യുപി സ്‌കൂള്‍ ടിമിനെ സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎയും അനുമോദിച്ചു. കലോത്സവത്തിലെ 18 മത്സര ഇനങ്ങളില്‍ പങ്കെടുത്ത...

CHUTTUVATTOM

കോതമംഗലം: ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ എല്‍പി ജനറല്‍ വിഭാഗത്തിലും, അറബിക് കലോത്സവത്തിലും ഓവറോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മൈലൂര്‍ എംഎല്‍പി സ്‌കൂളില്‍ വിജയോത്സവം നടത്തി. സ്‌കൂള്‍ മാനേജര്‍ യൂസഫ് മുളാട്ട് ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: യുവജനക്ഷേമ ബോര്‍ഡും, കോതമംഗലം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം ചിലമ്പ് 2026 ന് ആവേശകരമായ തുടക്കം. കലാമത്സരങ്ങളുടെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഹാളില്‍ ഷിബു തെക്കുംപുറം എംഎല്‍എ നിര്‍വഹിച്ചു. കേരളോത്സവത്തിന്റെ ഭാഗമായി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയിലെ കുമ്പളത്തുമുറി ഡംബ്ബിങ് യാർഡിൽ വർഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന പഴയ മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്യുന്ന ബയോമൈനിംഗ് പ്രവർത്തനങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. രാവിലെ 10.30-ന് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി കല്‍ക്കുന്നേല്‍ മോര്‍ ഗീവര്‍ഗീസ് സഹദാ സുറിയാനി പള്ളിയിലെ 119 -ാം മത് ശിലാസ്ഥാപന പെരുന്നാളിന് കൊടിയേറി.പള്ളി വികാരി ഫാ. ജോസ് പരത്തുവയലില്‍ കൊടി ഉയര്‍ത്തി. സഹ വികാരി ഫാ. ബെന്‍...

CHUTTUVATTOM

  പോത്താനിക്കാട്: സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറേയും ജീവനക്കാരെയും അസഭ്യം പറയുകയും ആക്രമിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പോത്താനിക്കാട് പെരുംനീർ വടക്കേക്കുടി ഷാമോനെ ( 43) യാണ്...

CHUTTUVATTOM

  കോതമംഗലം: കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ സുറിയാനി പള്ളിയിലെ 119-ാമത് ശിലാസ്ഥാപന പെരുന്നാൾ 9,10,11 തീയതികളിൽ നടക്കും.8ന് രാവിലെ 8.30 ന് വിശുദ്ധ കുർബാന ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത...

error: Content is protected !!