പല്ലാരിമംഗലം: പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറിയിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും കഴിഞ്ഞ അധ്യയന വര്‍ഷം എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ മൊമന്റോ നല്‍കി അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര ആധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്0് പി.കെ.മൊയ്തു മുഖ്യ പ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് മുഹസീന ഷിഹാബ്,ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കുഞ്ഞുമോന്‍, പഞ്ചായത്ത് അംഗങ്ങളായ നിസാമോള്‍ ഇസ്മയില്‍, എന്‍. കെ.മുഹമ്മദ്,പ്രിന്‍സിപ്പല്‍ മാരായ പി. ഉഷ,സുനിത രമേശ്, ഹെഡ് മാസ്റ്റര്‍ സി. കെ ബഷീര്‍, പിറ്റിഎ പ്രസിഡന്റ് അലി അള്‍ട്ടിമ, ഇ. കെ. അബ്ദുള്‍ റഹ്‌മാന്‍, ജബീനാ സിദ്ദിക്ക്,കെ. എസ് സുനിത .എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എസ് ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.



















































