Connect with us

Hi, what are you looking for?

NEWS

മെയ് 5ലെ പന്തൽ കാത്തിരിക്കൂ… സത്യപ്രതിജ്ഞ യുഡിഎഫിന്റെത്: മോൻസ് ജോസഫ് 

കോതമംഗലം: മെയ് 5ലെ പന്തൽ കാത്തിരിക്കൂ… സത്യപ്രതിജ്ഞ യുഡിഎഫിൻ്റേതെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ്.സംസ്ഥാന രാഷ്ട്രീയത്തിൽ ആത്മവിശ്വാസം നിറച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവനകൾക്ക് മറുപടിയായാണ് മോൻസ് ഇക്കാര്യം പറഞ്ഞത്.

കേരള കോൺഗ്രസ് (എം)വിട്ട് എത്തിയ ജില്ലാ, നിയോജകമണ്ഡലം നേതാക്കൾക്ക് കോതമംഗലം ലയൺസ് ക്ലബ് ഹാളിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോൻസ്. രാഷ്ട്രീയ മാറ്റത്തിനായുള്ള ജനവികാരം ശക്തമാണെന്നും, അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നും പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രഖ്യാപിച്ച പോലെ നൂറിൽ അധികം സീറ്റുകൾ നേടി യുഡിഎഫ് വൻ വിജയം നേടുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. കോതമംഗലം ഉൾപ്പെടെ 8 മണ്ഡലങ്ങളിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും മോൻസ് കൂട്ടിച്ചേർത്തു.

 

നിയോജമണ്ഡലം പ്രസിഡന്റ് എ. ടി പൗലോസ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ ജോമി തെക്കേക്കര, റോയി സ്കറിയ, സി.കെ സത്യൻ, ബാബു പോൾ, റാണിക്കുട്ടി ജോർജ്ജ്, ജോർജ്ജ് അമ്പാട്ട്, ആന്റണി ഓലിയപ്പുറം, ബിജു വെട്ടിക്കുഴ, ജോജി സ്കറിയ, ടോമി ജോസഫ്, എൻ. സി ചെറിയാൻ, കെ.എം എൽദോസ്, കെ.എം ആന്റണി, കെ.കെ കോയാൻ, സജി തെക്കേക്കര, ജെയിംസ് കോറമ്പേൽ, ജോണി പുളിന്തടം, ലിസ്സി പോൾ, അഡ്വ. ജോസഫ് കിരൺ, എൽദോസ് വർഗീസ്, മാമച്ചാൻ സ്കറിയ, ജോസ് കവളമാക്കൻ, ഷാജി അമ്പാട്ടുകുടി, ആശ വർഗീസ്, ബിനോയ്‌ ജോസഫ് എന്നിവർ പ്രസംഗിച്ചു.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം : കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം പതിവായ പുന്നേക്കാട് – തട്ടേക്കാട് റോഡിലെ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജിന്റെ നേതൃത്വത്തിൽ കീരംപാറ യുഡിഎഫ് കമ്മിറ്റി വനംവകുപ്പിന്...

CHUTTUVATTOM

കോതമംഗലം: ഹൈക്കോടതി ഉത്തരവുകൾ കാറ്റിൽ പറത്തി നഗരത്തിൽ വീണ്ടും ഫ്ലക്സ് ബോർഡുകൾ സ്ഥാനം പിടിച്ചു .കോതമംഗലം നഗരസഭയുടെ അറിവുടെയാണ്ന ഗരസഭയ്ക്ക് മുന്നിലും കോതമംഗലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലും വലിയ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതെന്നാണ്...

CHUTTUVATTOM

കോതമംഗലം: കോൺഗ്രസ്സ് കോതമംഗലം മുൻസിപ്പൽ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ലീഡർ കെ. കരുണാകരന്റെ 108 -ാം ജന്മദിന അനുസ്മരണം സമ്മേളനം നടത്തി. നെടുമ്പാശേരി അന്തരാഷ്ട്ര വിമാനത്താവളത്തിന് ലീഡർ കെ. കരുണക്കാരന്റെ പേര് നൽകണമെന്ന്...

NEWS

കോതമംഗലം : വിദ്യാർത്ഥികൾ ഡിസിഎൽൻ്റെ പഞ്ചശീലങ്ങളിൽ വളരണമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. ദീപക ബാലസഖ്യം കോതമംഗലം മേഖല പ്രവർത്തനവർഷം സെൻ്റ് അഗസ്റ്റ്യൻസ് ഹയർസെക്കൻ്റി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. ഈശ്വരഭക്തി, സാഹോദര്യം ക്യത്യനിഷ്‌ഠ,...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിലായി ഭീതി പരത്തിയ കാട്ടാനയുടെ മരണം Septicemia എന്ന ഗുരുതര അണുബാധ മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം...

NEWS

കോതമംഗലം: അറിവും മൂല്യബോധവും ഒരുപോലെ വളർത്തിയെടുക്കുന്ന തലമുറയാണ് നാടിന്റെ ശക്തിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ.എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ...

NEWS

കോതമംഗലം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിക്കുന്ന വിദ്യാ എംഎൽഎ എജുക്കേഷൻ എക്സലൻസ് അവാർഡ്2025-26 ജൂൺ 26 വൈകിട്ട് 3ന് കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ...

NEWS

കോതമംഗലം: സംസ്ഥാന ബജറ്റ് കോതമംഗലത്തിന് വൻ വികസന സാധ്യതകൾ തുറക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ.സംസ്ഥാന ബജറ്റിന് നന്ദി രേഖപ്പെടുത്തിയും ബജറ്റിനെ പൂർണമായി പിന്തുണച്ചും നിയമസഭയിൽ നന്ദിപ്രസംഗം നടത്തുകയായിരുന്നു ഷിബു തെക്കുംപുറം എംഎൽഎ. കേരളത്തിന്റെ...

NEWS

കോതമംഗലം: കോണ്‍ഗ്രസ് വടാട്ടുപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും, മികച്ച വിജയം നേടിയ എസ്എസ്എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികളെ ആദരിക്കലും നടത്തി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. രാഷ്ട്രീയ...

NEWS

കോതമംഗലം: കേരള കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എയ്ക്ക് സ്വീകരണം നല്‍കി. മുന്‍ കേന്ദ്ര മന്ത്രി പി.സി. തോമസ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോതമംഗലം നിയോജക...

NEWS

കോതമംഗലം: കേരള കോൺഗ്രസ് നേതാവും, മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്നു ടി.യു കുരുവിളക്ക് ആദരാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി വി. ഡി സതീശൻ ചേലാട് വസതിയിലെത്തി. എം.എൽ.എ ആയും പൊതുമരാമത്ത് മന്ത്രിയായും, സംസ്ഥാന ഹൗസിംഗ്...

CHUTTUVATTOM

കോതമംഗലം: മുഖ്യ മന്ത്രി വി.ഡി. സതീശനും യുഡിഎഫ് സര്‍ക്കാരിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് കോതമംഗലം താലൂക്ക് ആശുപത്രിയുടെ മുന്നില്‍ കേരള പ്രദേശ് ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി) താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആശ പ്രവർത്തകർ...

error: Content is protected !!