Connect with us

Hi, what are you looking for?

NEWS

എം. എ. കോളേജിൽ വന്യം രണ്ടാംപതിപ്പ് സംഘടി പ്പിച്ചു

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിലെ കോമേഴ്സ്‌ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ‘വന്യം- രണ്ടാം പതിപ്പ്’ എന്ന പരിസ്ഥിതി സൗഹൃദ പ്രദർശന വിപണന മേള സംഘടിപ്പിച്ചു. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടി കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ഉദ്ഘാടനം ചെയ്‌തു. കോമേഴ്സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്ക്, അഡ്മ‌ിനിസ്‌ട്രെറ്റീവ് ഡീൻ ഡോ. സ്മിത തങ്കച്ചൻ, അക്കാദമിക് ഡീൻ ഡോ. ബിനു വർഗ്ഗീസ്, കോമേഴ്സ‌് അസോസിയേഷൻ ടീച്ചർ ഇൻ ചാർജ് ഡോ. ജിനി തോമസ്, മറ്റ് അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

വിദ്യാർത്ഥികൾ വിവിധ പരിസ്ഥിതി-സൗഹൃദ ഉത്പന്നങ്ങളുടെ സ്റ്റാളുകൾ ഒരുക്കിയിരുന്നു.മുളകൊണ്ടുള്ള വിവിധ ഉത്പന്നങ്ങൾ,, കുത്താംപിള്ളി കൈത്തറി വസ്ത്രങ്ങൾ, ആഭരണങ്ങൾ, മൺ പാത്രങ്ങൾ, ധാന്യ പൊടികൾ , നാണയങ്ങൾ, പുരാവസ്തുക്കളുടെ പ്രദർശനം, വിദ്യാർത്ഥികൾ തയ്യാറാക്കിയ നാടൻ ലഘുഭക്ഷണ ങ്ങളും, പാനിയങ്ങളും ഉൾപ്പെടുന്നതായിരുന്നു സ്‌റ്റോളുകൾ.വിദ്യാർത്ഥികളിൽ സംരഭകശേഷിയും വിപണന നൈപുണ്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞവർഷം ആരംഭിച്ച പരിപാടിയാണ് വന്യം. കോളേജിലെ എല്ലാ വിഭാഗങ്ങളിലേയും അധ്യാപക- അനധ്യാപകരും, വിദ്യാർത്ഥികളും സജീവമായി പരിപാടിയിൽ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളജിലെ മെക്കാനിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പുതിയ റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ ലാബിന്റെ ഉദ്ഘാടനം നടത്തി. ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, എയറോസ്‌പേസ് വിഭാഗം പ്രഫ....

NEWS

കോതമംഗലം:നിയമസഭ തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലൊന്നായ കോതമംഗലം എം.എ കോളേജിലെ ഒരുക്കങ്ങൾ പൂർത്തിയായി.കോതമംഗലം, മൂവാറ്റുപുഴ, പിറവം എന്നീ നിയോജക മണ്ഡലങ്ങളിലെ വോട്ടുകളാണ് ഇവിടെ എണ്ണുന്നത്. കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിന്റെ മുൻ ഭാഗത്ത്‌ കോതമംഗലവും,...

CHUTTUVATTOM

കോതമംഗലം: എം.എ കോളേജിൽ സ്ട്രോങ്ങ് റൂമിന് സമീപത്തെ കമ്പ്യൂട്ടർ ലാബ് പരീക്ഷക്കായി തുറന്ന് നൽകണമെന്ന് കോളേജ് അധികൃതരുടെ ആവശ്യം യു.ഡി.എഫ് എതിർപ്പിനെ തുടർന്ന് നിരാകരിച്ചു.വെള്ളിയാഴ്ച്ച നടക്കേണ്ട യു.ജി,പി.ജി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക് പരീക്ഷക്കായാണ്...

NEWS

കോതമംഗലം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കോതമംഗലം എംഎ കോളേജില്‍ നടന്നു. വിദൂര ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ ജീപ്പില്‍ കയറ്റി ബ്ലാവനയിലെത്തിയാണ് ഉദ്യോഗസ്ഥര്‍ മറുകരയിലെത്തിയത്. എറണാകുളം ജില്ലയിലെ അഞ്ച് വിദൂര ബൂത്തുകള്‍ കുട്ടംപുഴ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്/ ഡാറ്റ അനലിറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്‌, ബോട്ടണി, സൂവോളജി, സോഷ്യോളജി, ഹിന്ദി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി വിഭാവനം ചെയ്തിരുന്നഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.പദ്ധതി പ്രദേശത്തെ 11,12 വാർഡുകളിലെ ജനങ്ങൾക്ക് പദ്ധതി ഏറെ...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിൻ്റെ നേതൃത്വത്തിൽ നടത്തിയ ലോക മുട്ടദിനാചരണം പഞ്ചായത്ത് ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് മുട്ടവിതരണം നടത്തിക്കൊണ്ട് പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു സിഡിഎസ് ചെയർപേഴ്സൺ ഷെരീഫ...

NEWS

കോതമംഗലം : ആധാര്‍ അധിഷ്ഠിതമായി പണമിടപാടുകള്‍ നടത്തുന്ന സംവിധാനത്തിലെ ഡാറ്റാ ചോര്‍ച്ച കണ്ടെത്തുകയും അവ തടയുവാന്‍ ഉപകരിക്കുന്ന വിവരങ്ങള്‍ കൈമാറുകയും അവ സുരക്ഷിതമാക്കുന്നതിന് ഉപകരിക്കുന്ന സഹായം നല്‍കുകയും ചെയ്തതിന് എംഎ കോളേജ് അധ്യാപികക്ക്...

EDITORS CHOICE

കോതമംഗലം : നമ്മുടെ രാജ്യത്തെ വിവരസാങ്കേതിക മേഖലയിലെയും അനുബന്ധ സേവന മേഖലകളിലെയും തകരാറുകളെപ്പറ്റിയും, മാൽവെർ അക്രമണത്തെപ്പറ്റിയും ഓരോദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത് .ഉന്നത സാങ്കേതിക വിദ്യയുടെ വികസനത്തോടൊപ്പം തന്നെ രാജ്യത്തെ മർമ്മ പ്രധാനമായ...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ദ്വിദിന അന്തർദേശീയ സമ്മേളനത്തിന് തിരിതെളിഞ്ഞു. പിലാനി ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ എമിരറ്റസ് പ്രൊഫസർ ഡോ. രാമകൃഷ്ണ രാമനാഥ് സോണ്ടേ ഉദ്ഘാടനം നിർവഹിച്ചു. ശുദ്ധമായ...

NEWS

കോതമംഗലം: ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എഞ്ചിനീയേഴ്സ് (എഎസ്എംഇ) ആഗോളതലത്തിൽ നൽകുന്ന 2025 ലെ മികച്ച സ്റ്റുഡന്റ് സെക്ഷൻ അധ്യാപകനുള്ള അവാർഡ് കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഒഴിവ്. യോഗ്യത എം സി എ / ബി ടെക് കമ്പ്യൂട്ടർ സയൻസ്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം...

error: Content is protected !!