Connect with us

Hi, what are you looking for?

NEWS

മകളുടെ മരണവാർത്ത താങ്ങാനാകാതെ മാതാവ് ജീവനൊടുക്കി 

കോതമംഗലം : നെല്ലിക്കുഴി രണ്ടുമാസം മുൻപ് ചിറയിൻകീഴിൽ ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലുവ UC കോളേജ് MBA വിദ്യാർത്ഥിനി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകൾ സ്നേഹ(24) (സോനു )ഇന്നലെ രാത്രിയിൽ മരണപ്പെട്ടു. മരണവാർത്ത അറിഞ്ഞു സ്നേഹയുടെ മാതാവ് ഗായത്രി ( 45)നെല്ലിക്കുഴി കമ്പനിപ്പടിയിൽ ഉള്ള താമസ സ്ഥലത്ത് ജീവനൊടുക്കി.


കഴിഞ്ഞ മുപ്പതു വർഷത്തോളമായി കോതമംഗലത്ത് ജ്വല്ലറിയിൽ
ജീവനക്കാരനായിരുന്നു ഹനുമന്ത്.
കമ്പ്യൂട്ടർ വിദ്യാർത്ഥി
ശിവകുമാർ ഹനുമന്ത് സ്നേഹയുടെ സഹോദരനാണ്.
അയൽവാസികളും, നാട്ടുകാരുമായി വളരെ സൗഹൃദത്തിൽ കഴിഞ്ഞിരുന്ന സ്നേഹയുടെയും, ഗായത്രിയുടെയും മരണ വാർത്ത നാടിനെ ദുഃഖതിലാഴ്ത്തി.
രണ്ടു പേരുടെയും മൃദദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടു പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

 

📱 വാർത്തകൾ വാട്ട്ആപ്പിൾ ലഭിക്കുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM

You May Also Like

error: Content is protected !!