കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറി, ഹെഡ് ക്ലാര്‍ക്ക്, ക്ലാര്‍ക്ക് മാരുടെ നിയമനം നടത്താത്തത് മൂലം ആവശ്യ സേവനങ്ങള്‍ക്ക് പൊതുജനങ്ങള്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി പരാതി. ഒഴിവുകള്‍ നികത്തുന്നതിന് കോതമംഗലം എംഎല്‍എയും മറ്റ് ബന്ധപ്പെട്ട അധികാരികളും അടിയന്തര ഇടപെടല്‍ നടത്തണമെന്നും, ഇനിയും പഞ്ചായത്ത് പരിധിയില്‍ വസിക്കുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികളായ അഡ്വ. രാജേഷ് രാജന്‍, ജോര്‍ജ് എടപ്പാറ, എബിന്‍ അയ്യപ്പന്‍, ബോബി ഉമ്മന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.



















































