നെല്ലിക്കുഴി: നെല്ലിക്കുഴി പഞ്ചായത്തിലെ24 വാർഡുകളിലെയും ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് ഭിന്നശേഷി വയോജന ഉപകരണ ക്യാമ്പ് സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ കൊട്ടാരം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ സത്താർ കോട്ടക്കുടി, സൽജാ ജോസ്, ഫൗസിയ ഷിയാസ്
മെമ്പർമാരായ അബ്ദുൽ കരീം മണിയാകുടി, അസീസ് മാമോളം, ഷാജി കെജി, രാഹുൽ തങ്കപ്പൻ, ആന്റണി ജോസഫ്, അദീന കെ ജബ്ബാർ, സിജി വർഗീസ്, ഷാന്റി റെജി എന്നിവർ പ്രസംഗിച്ചു.
ക്യാമ്പിൽ ഓർത്തോ വിഭാഗം ഡോ. പ്രകാശ് പോൾ, ഇ എൻ റ്റി വിഭാഗം ഡോ. ദേശ്മോൻ, ഓഡിയോളജിസ്റ്റ് മഹിമ എന്നിവർ ഭിന്നശേഷിക്കാരായ ആളുകളുടെ അർഹത നിർണയ പരിശോധന നടത്തി നിർദ്ദേശങ്ങൾ നൽകി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ പേരുടെയും ഡാറ്റാ കളക്ഷൻ നടത്തി.2025-2026 സാമ്പത്തിക വർഷത്തിൽ ഭിന്നശേഷിക്കാർക്ക് പഞ്ചായത്ത് പ്രൊജക്റ്റ് വെച്ചിട്ടുള്ള ഭിന്നശേഷി സ്കോളർഷിപ്പ് 35 ലക്ഷം, ഭിന്നശേഷി സഹായ ഉപകരണങ്ങൾ 2.5 ലക്ഷം, ഭിന്നശേഷി കലോത്സവം75000 ഈ പദ്ധതികളുടെ ധനവിനിയോഗത്തെ സംബന്ധിച്ച് ഐസിഡിഎസ് സൂപ്പർവൈസർ വിമല ഗോപി റിപ്പോർട്ട് അവതരിപ്പിച്ചു. ഭിന്നശേഷി കലോത്സവം നവംബർ അവസാനവാരം നടത്തുവാൻ തീരുമാനിച്ചു.



















































