കോതമംഗലം: സര്‍വീസ് സഹകരണ ബാങ്ക് 583-ന്റെ നേതൃത്വത്തില്‍ സഹകാരികള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സംഘടിപ്പിക്കുന്ന സൗജന്യ രക്ത പരിശോധന മെഡിക്കല്‍ ക്യാമ്പിന് തുടക്കം കുറിച്ചു. ബാങ്കിന്റെ തൃക്കാരിയൂര്‍ ബ്രാഞ്ചില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ബാങ്ക് പ്രസിഡന്റ് എല്‍ദോസ് പോള്‍ ഉദ്ഘാടനം ചെയ്തു.
ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.ജി പ്രസാദ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.ജി ഷാജി, അഡ്വ. പോള്‍ ഡേവിസ്, ഭരണസമിതി അംഗങ്ങളായ സജീവ് സണ്ണി, അരുണ്‍ സി ഗോവിന്ദന്‍, അജി ജോസ് കാട്ടുചിറ, തുടങ്ങിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഇന്‍ ചാര്‍ജ് ദീപു ജോര്‍ജ്, ചീഫ് അക്കൗണ്ടന്റ് ലൈജു പൗലോസ്, തൃക്കാരിയൂര്‍ ബ്രാഞ്ച് മാനേജര്‍ സാജു കെ.എ, മറ്റ് ജീവനക്കാര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ ബാങ്കിന്റെ നെല്ലിക്കുഴി,അങ്ങാടി,ടൗണ്‍, ചേലാട് എന്നീ ബ്രാഞ്ചുകളില്‍ ക്യാമ്പ് നടത്തപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.




















































