Connect with us

Hi, what are you looking for?

ACCIDENT

നെല്ലിക്കുഴിയില്‍ ജോലിക്കിടെ വൈദ്യുത പോസ്റ്റില്‍ ബോധരഹിതനായി കുടുങ്ങിയ ലൈന്‍മാനെ രക്ഷപ്പെടുത്തി ഫയര്‍ ഫോഴ്‌സ് സംഘം

കോതമംഗലം: നെല്ലിക്കുഴി നങ്ങേലിപ്പടിയില്‍ വൈദ്യുത സര്‍വീസ് ലൈന്‍ വലിക്കുന്നതിനായി പോസ്റ്റില്‍ കയറി ബോധരഹിതനായി കുരുങ്ങിയ ലൈന്‍മാനെ ഫയര്‍ ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ലൈന്‍മാന്‍ ഹസന്‍ ആണ് ബോധരഹിതനായി പോസ്റ്റില്‍ കുടുങ്ങിയത്. നെല്ലിക്കുഴി നങ്ങേലിപ്പടിയില്‍ നായികമാവുടി യൂനസിന്റെ വീട്ടിലേക്ക് സര്‍വീസ് ലൈന്‍ വലിക്കുന്നതിനിടെ ഉച്ചക്ക് ഒന്നോടെയിരുന്നു അപകടം.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍തന്നെ കോതമംഗലം അഗ്‌നി രക്ഷാനിലയത്തില്‍ നിന്ന് സേനാംഗങ്ങളെത്തി പോസ്റ്റില്‍ കയറി റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് ലൈന്‍മാനെ സുരക്ഷിതമായി താഴെ ഇറക്കി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയും വിശ്രമവും നല്‍കി യൂനസിനെ വിട്ടയച്ചു.അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സതീഷ് ജോസ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സിദ്ധീഖ് ഇസ്മായില്‍, സ്റ്റേഷന്‍ ഓഫീസര്‍ മുഹമ്മദ് അജ്മല്‍ ഷാ,ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.പി ഷമീര്‍, ഒ.എ ആബിദ്, സായി അനുരാഗ്, ഒ.ജി രാഗേഷ് കുമാര്‍, പി.കെ ശ്രീജിത്ത്, ഹോംഗാര്‍ഡ്മാരായ സി. ഉണ്ണികൃഷ്ണന്‍, എം.സേതു എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ഓഡിറ്റോറിയത്തിൻ്റെ കമാനത്തിന് മുകളിൽ കുടുങ്ങിയ പൂച്ചയെ അഗ്നി രക്ഷാ സേന രക്ഷപെടുത്തി. കോതമംഗലം റോട്ടറി ക്ലബ്ബ് ഓഡിറ്റോറിയത്തിൻ്റെ കമാനത്തിന് മുകളിൽ ഇന്ന് രാവിലെയാണ് പൂച്ചയെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കോതമംഗലം...

CHUTTUVATTOM

കോതമംഗലം: കുരൂരില്‍ ചൂണ്ട തൊണ്ടയില്‍ കുടുങ്ങി അവശനിലയില്‍ കിടന്ന നീര്‍ക്കാക്കയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. സേനാംഗമായ ഒ.എ ആബിദ് തോട് നീന്തിക്കടന്നാണ് നീര്‍ക്കാക്കയുടെ അടുത്തെത്തിയത്. തൊണ്ടയില്‍ ചൂണ്ട കുടുങ്ങിയ നിലയില്‍ അവശനായി കിടന്ന പക്ഷിയെ...

ACCIDENT

കൊതമംഗലം: ഇളമ്പ്ര ഭാഗത്ത് പെരിയാര്‍ വാലി കനാലിലേക്ക് കാര്‍ മറിഞ്ഞു. ഡ്രൈവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇളമ്പ്ര കവലയില്‍നിന്ന് കണ്ണംകുളം-മറ്റത്തിപീടിക കനാല്‍ ബണ്ട് റോഡില്‍ ഞായറാഴ്ച ഉച്ചക്ക് 2.30നാണ് അപകടം. വെണ്ടുവഴി സ്വദേശി വിഷ്ണു...

CHUTTUVATTOM

കോതമംഗലം:ഓട നിർമാണത്തിലെ അപാകത മൂലം കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അയ്യങ്കാവിൽ രൂക്ഷമായ വെള്ളക്കെട്ട്. ദേശീയപാത നവീകരണത്തിനു ശേഷമാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഓട നിർമാണത്തിലെ അപാകത മൂലം വെള്ളം ഒഴുകിപ്പോകാത്തതാണു പ്രശ്‌നം. 100 മീറ്റർ...

CHUTTUVATTOM

കോതമംഗലം: മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബേസിൽ സൺ‌ഡേ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാതാപിതാക്കൾ, വിദ്യാർത്ഥികൾ എനിവർക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ പോലീസ് സ്ബ്...

ACCIDENT

കോതമംഗലം: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് കത്തി നശിച്ചു. തൃക്കാരിയൂര്‍-മലയിന്‍കീഴ് റോഡില്‍ ശനിയാഴ്ച വൈകുന്നേരം ഹീറോ ഹോണ്ട പാഷന്‍ ബൈക്ക് ആണ് തൃക്കാരിയൂരില്‍ അഗ്നിക്കിരയായത്. വിവരം അറിഞ്ഞ് പാഞ്ഞെത്തിയ ഫയര്‍ഫോഴ്സ് ആണ് തീ അണച്ചത്....

CHUTTUVATTOM

കോതമംഗലം: സര്‍വീസ് സഹകരണ ബാങ്ക് 583-ന്റെ നേതൃത്വത്തില്‍ സഹകാരികള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സംഘടിപ്പിക്കുന്ന സൗജന്യ രക്ത പരിശോധന മെഡിക്കല്‍ ക്യാമ്പിന് തുടക്കം കുറിച്ചു. ബാങ്കിന്റെ തൃക്കാരിയൂര്‍ ബ്രാഞ്ചില്‍ സംഘടിപ്പിച്ച മെഡിക്കല്‍...

CHUTTUVATTOM

കോതമംഗലം:പശു തൊഴുത്തിനും വൈകോൽപുരയ്ക്കും തീപിടിച്ചു. നെല്ലിക്കുഴി 314 ൽ വിളയാളിൽ ഇബ്രാഹിമിൻ്റെ പശു തൊഴുത്തിനും വൈകോൽപുരയ്ക്കുമാണ്തീപിടിച്ചത്. ഞായറാഴ്ച ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം. വിവരം അറിയിച്ചതിനെതുടർന്ന് കോതമംഗലം അഗ്നിരക്ഷാ നിലയത്തിൽ നിന്നും 2...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്ൻ്റെ നേതൃത്വത്തിൽ ഓണക്കനി നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി പച്ചക്കറി, ചെണ്ടുമല്ലി തൈകൾ നട്ട് ഉദ്ഘാടനം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സത്താർ വട്ടക്കുടി ഉദ്ഘാടനം നിർവ്വഹിച്ചു....

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തുപടി നാരിയേലിൽ അനിൽ മാത്യുവിന്റെ ഭാര്യ ബിജി (43) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 11 ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളിയിൽ. പരേത നാഗഞ്ചേരി തുരങ്കം ഉതിമല കുടുംബാഗമാണ്....

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൻ്റെ സഹകരണത്തോടെ നെല്ലിക്കുഴി കൂടുംബശ്രീ, സിഡിഎസ് ജെൻഡർ റിസോഴ്‌സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ വായനാ വാരാചരണം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വൈസ്അ പ്രസിഡന്റ്‌ അബു കൊട്ടാരം ഉദ്ഘാടനം നിർവഹിച്ചു....

NEWS

കോതമംഗലം: നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളേജ് അലുംനിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ നൽകി. കോളേജ് അലുംനിയുടെ 2025 – 26 വർഷത്തെ പദ്ധതികളുടെ ഭാഗമായാണ് ടൗൺ യുപി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ചടങ്ങിൽ...

error: Content is protected !!