Connect with us

Hi, what are you looking for?

AGRICULTURE

പൊന്നിനെക്കാള്‍ വിലയുള്ള ഊദ് ഇനി കോതമംഗലത്തും: യുഡിഎഫ് കർഷക സമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു.

കോതമംഗലം: യുഡിഎഫ് കർഷക കോ-ഓർഡിനേഷൻ കമ്മിറ്റി വിഭാവനം ചെയ്ത കർഷക സമൃദ്ധി പദ്ധതി യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. പദ്ധതിയിൽ അർഹരായവർക്ക് നടീൽ വസ്തുക്കളും വളവും സൗജന്യമായി നൽകും. പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് ഊദ് വൃക്ഷ തൈകൾ നട്ടു കൊണ്ടായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. പൊന്നിനെക്കാള്‍ വിലയുള്ള മരമെന്നാണ് ഊദിനെ കുറിച്ചു പറയുന്നത്. സുഗന്ധ ലേപനങ്ങൾ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഊദിന് വിപണിയിൽ ഉയർന്ന വിലയുണ്ട്. വലിയ പരിചരണം ആവശ്യമില്ലെന്ന പ്രത്യേകയും ഇതിനുണ്ട്. കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു.

കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി.ജോർജ്, സിസമോൾ ഈസ്മയിൽ, കെ.ഇ.കാസിം,പി.കെ.മൊയ്തു, ബോബൻ ജേക്കബ്, സജി തെക്കേക്കര, കരുണാകരൻ പുനത്തിൽ, അഷറഫ് മംഗലത്തുപറമ്പിൽ, പി.എം. സിദ്ധിഖ്, സിജു ഇല്ലത്തുക്കുടി,സി.എച്ച്.സിദ്ധിഖ്, കെ.പി.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ : യുഡിഎഫ് കർഷക സമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം ഊദ് വൃക്ഷതൈ നട്ട് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം നിർവഹിക്കുന്നു.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...