Connect with us

Hi, what are you looking for?

NEWS

കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നു

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി, പല്ലാരിമംഗലം, പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തിലുള്ളവർക്ക് ജില്ലാ ഭരണ സിരാകേന്ദ്രമായ കാക്കനാട്ടേക്ക് എളുപ്പത്തിൽ എത്തുവാൻ കഴിയും. ഇതോടെപ്പം കാക്കനാടു നിന്നും ഇടുക്കിയിലേക്കും എളുപ്പത്തിൽ എത്തുന്ന പുതിയ പാത ഇതോടെ തുറന്ന് കിട്ടും.കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ കറുകടത്ത് നിന്നും കോതമംഗലം നഗരത്തിലെ ഗതാഗത കുരുക്കിൽപെടാതെ ഊന്നുകല്ലിലേക്ക് എളുപ്പത്തിൽ എത്തുന്നതിനും സഹായകരമാകുന്ന പാലമാണിത്. കേന്ദ്ര സർക്കാരിൻ്റെ പിഎംജിഎസ് വൈ ഫേസ് 2-വിൽ പെടുത്തി നാലര കോടി മുടക്കി നിർമ്മിച്ച പാലത്തിൻ്റെ ഉദ്ഘാടനം ഇടുക്കി എം പി അഡ്വ.ഡീൻകുര്യാക്കോസ് നിർവ്വഹിച്ചു. ആൻ്റണി ജോൺ എം എൽ എ അധ്യക്ഷനായിരുന്നു.

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ, ജില്ലാ പഞ്ചായത്ത് അംഗം റാണി കുട്ടി ജോർജ്ജ്, പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ബിന്ദു ശശി, നഗരസഭ കൗൺസിലർമാരായ ഷെമീർ പനക്കൽ, സൈനുമോൾ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയാന നോബി, നിസാമോൾ ഇസ്മായിൽ, പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെർമാൻമാരായ കെ എം സെയ്ത്, എം എസ് ബെന്നി, ദീപഷാജു, പഞ്ചായത്ത് അംഗങ്ങളായ ശ്രീകല സി, പി പി കുട്ടൻ, കെ കെ ഹുസൈൻ, ദിവ്യ സലി, ഷജി ബെസി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജി വർഗീസ്, എം പി വർഗീസ്, , എം ഐ കുര്യാക്കോസ്, ജോസി പോൾ, വിജയൻ കാഞ്ഞിരക്കാട്ട് , സഹകരണ ബാങ്ക് പ്രസിഡൻ്റ് മാരായ എ എസ് ബാല കൃഷ്ണൻ, ഹാൻസി പോൾ, സി ഡി എസ് ചെയർപേഴ്സൺ ധന്യ സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി എംഎം ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.പി എം ജി എസ് വൈ എക്സിക്യൂട്ടീവ് എൻജിനിയർ കെ ടി സാജൻ റിപ്പോർട്ടു അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ചന്ദ്രശേഖരൻ നായർ സ്വാഗതവും പി എം ജി എസ് വൈ അസ്സി: എക്സിസ്യൂട്ടീവ് എഞ്ചിനീയർ അനു ടി നന്ദിയും പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: വാരപ്പെട്ടി പുല്ലന്‍കറ്റയില്‍ എം.ജോസഫ് (89) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 11ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാപള്ളിയില്‍. ഭാര്യ: അന്നക്കുട്ടി, രണ്ടാര്‍ മുന്തിരിങ്ങാട്ട് കുടുബാഗം. മക്കള്‍:ബെന്നി പുല്ലന്‍സ്, ബിനു പുല്ലന്‍സ്. മരുമക്കള്‍:ഷൈജി,ലിജി.  

CHUTTUVATTOM

കോതമംഗലം: രാസവളങ്ങളുടെ രൂക്ഷമായ വിലവർധനവും ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിിൾ കർഷകരെ സഹായിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് കത്തയച്ചു....

CHUTTUVATTOM

കോതമംഗലം: ഇഞ്ചൂര്‍ കൊട്ടിളത്ത് മലയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കണമെന്ന് കേരള കോണ്‍ഗ്രസ് വാരപ്പെട്ടി മണ്ഡലം നേതൃയോഗം ഷിബു തെക്കുംപുറം എംഎല്‍എയോട് ആവശ്യപ്പെട്ടു. വാരപ്പെട്ടി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏഴ് ഏക്കര്‍...

CHUTTUVATTOM

കോതമംഗലം: ഭാരത് ഗ്യാസ് ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾ നേരിടുന്ന കടുത്ത വിതരണത്തിലെ 45 ദിവസത്തെ നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് അഡ്വ. ഡീൻ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം:വാരപ്പെട്ടി മൈലൂർതടത്ത് ജനവാസ മേഖലയിൽ അനധിക്യതമായി ആരംഭിച്ച കള്ള് ഷാപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മൈലൂർ തടത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന കള്ളു ഷാപ്പ് മാറ്റി സ്‌ഥാപിയ്ക്കാൻ ഏഴാം വാർഡിലെ മംഗലത്ത് അയ്യപ്പന്റെ വീട് വാടകക്ക് എടുക്കുകയായിരുന്നു....

CHUTTUVATTOM

കോതമംഗലം: ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ വിവിധ സാമൂഹിക-സാമ്പത്തിക വിഷയങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരശേഖരണത്തിനും പഠനങ്ങൾക്കുമായി, അഡ്വ. ഡീൻ കുര്യാക്കോസ് എംപിയുടെ തൊടുപുഴയിലുള്ള ഓഫീസിൽ രണ്ട്/മൂന്ന് മാസത്തെ ഇൻറേൺഷിപ്പ് ചെയ്യുന്നതിന് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ...

NEWS

കോതമംഗലം: വാരപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് താല്കാലിക അടിസ്ഥാനത്തിൽ ഡോക്ടറുടെ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, വിശദമായ ബയോഡാറ്റ എന്നിവ സഹിതം തിങ്കളാഴ്ച 11ന്കോതമംഗലം ബ്ലോക്ക്...

CHUTTUVATTOM

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശിയ പാതയുടെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വികസനത്തിന്റെ വിഷയത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. മുഖ്യമന്ത്രി വി.ഡി സതീശനെ ചുമതലയേറ്റെടുത്തതിനു ശേഷം ആദ്യമായി...

NEWS

മൂവാറ്റുപുഴ: കുളപ്പുറം സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലെത്തി വോട്ട് രോഖപ്പെടുത്തി ഡീന്‍ കുര്യാക്കോസ് എംപി. രാവിലെ 8.30 ഓടെ എത്തിയാണ് എംപി വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് 100ലധികം സീറ്റുകള്‍ നേടി ഐക്യ ജനാധിപത്യ...

NEWS

  കോതമംഗലം: കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ സ്റ്റെഫിയോടൊപ്പമെത്തിയാണ് ആന്റണി ജോണ്‍ വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് വന്‍ വിജയം...

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

NEWS

കോതമംഗലം:നാടിന്റെ വികസന നായകൻ ആന്റണി ജോണിന് പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.ജനമനസ്സിൽ ആഴത്തിൽ വേരുറച്ച ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വരവേൽപ്പുകൾ.കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി...

error: Content is protected !!