നേര്യമംഗലം: അവസാന ഘട്ട നിര്‍മാണം നടന്നുവരുന്ന നേര്യമംഗലത്തെ പുതിയ പാലം 15ന് ഗതാഗതത്തിനായി തുറക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. പാലത്തിലെ ടാറിംഗ് ജോലികള്‍ ആരംഭിച്ചു. നാലു ദിവസത്തിനുള്ളില്‍ അപ്രോച്ച് റോഡിന്റെ പണി ആരംഭിക്കും. അതോടൊപ്പം വാക്ക് വേ പണിയും പൂര്‍ത്തീകരിക്കും. എല്ലാ പണികളും പൂര്‍ത്തീകരിച്ച് 15നുള്ളില്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് നിര്‍മാണ പുരോഗതി പരിശോധിക്കാനെത്തിയ എംപി പറഞ്ഞു.
കവളങ്ങാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സൈജന്റ് ചാക്കോ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സൗമ്യ ശശി, പ്രിയങ്ക ടോമി, ഫ്രാങ്കോ ജയിംസ്, സുനി അയ്യപ്പന്, പൊതുപ്രവര്‍ത്തകരായ ജയ്മോന് ജോസ്, എം.എം നൗഷാദ്, എം.വി ദീപു, ഷാജി കൂവക്കാട്ടില്‍, ഇ.എ ഹനീഫ, സി.പി ഉമ്മര്‍, കെ.എം ഷമീര്‍, ശ്രീജിത്ത് ശിവന്, പി.എം റഷീദ്, ഷിജി അനീഷ് തുടങ്ങിയവര്‍ എംപിയോടൊപ്പമുണ്ടായിരുന്നു.



















































