Connect with us

Hi, what are you looking for?

CHUTTUVATTOM

കൊച്ചി – ധനുഷ്‌കോടി ദേശിയ പാതയുടെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വികസനം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി ഡീൻ കുര്യാക്കോസ് എംപി

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശിയ പാതയുടെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വികസനത്തിന്റെ വിഷയത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. മുഖ്യമന്ത്രി വി.ഡി സതീശനെ ചുമതലയേറ്റെടുത്തതിനു ശേഷം ആദ്യമായി ഓഫീസില്‍ സന്ദര്‍ശിച്ചപോഴാണ് ദേശീയപാത 85മായി ബന്ധപ്പെട്ട നിവേദനം കൈമാറിയത്. ദേശീയ പാത 85ല്‍ നേര്യമംഗലം – മുതല്‍ വാളറ വരെയുള്ള 14 കി.മീ ഭാഗം വീതിയെടുക്കുന്നത് തടസ്സപ്പെട്ടിട്ട് ഏകദേശം ഒരു വര്‍ഷമാകുന്നു. സ്വകാര്യവ്യക്തി ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയും, അഡീഷണല്‍ ചീഫ് സെക്രട്ടറി അതിനോട് യോജിച്ച സത്യവാങ്മൂലം നല്‍കുകയും ചെയ്തപ്പോള്‍ ആണ് കോടതി വിധി എതിരായത്.

പിന്നീട് ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍, യഥാര്‍ത്ഥത്തില്‍ ളള്ള വീതി 30 മീറ്റര്‍ എന്നത് പൊതുമരാമത്ത്, റവന്യു രേഖകളില്‍ ഉള്ളത് പ്രകാരം സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്തി നല്‍കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി അനുകൂലമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടും ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം അനുസരിച്ച് രൂപീകൃതമായ ഹൈ ലെവല്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണം റോഡിന്റെ വീതിയെടുക്കല്‍ പൂര്‍ത്തീകരിക്കാന്‍. 2 ആഴ്ച്ചക്കകം റിപ്പോര്‍ട്ട് പൂര്‍ത്തീകരിച്ച് നല്‍കണം എന്നായിരുന്നു നിഷ്‌കര്‍ഷിച്ചിരുന്നത് എങ്കിലും, 4 മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കപ്പെട്ടിട്ടില്ല. ഈ അവസ്ഥയില്‍ മഴക്കാലം ആയിട്ടും റോഡ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ കഴിയാത്തത് മണ്ണിടിച്ചില്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. ഈ വസ്തുതകള്‍ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി വി.ഡി സതീശന് വിശദമായ കത്ത് നല്‍കി .

വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത്, ഉടന്‍ തന്നെ ഇടപെടണമെന്നും, സര്‍ക്കാര്‍ രേഖകളില്‍ ഉളളതുപോലെയും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചതു പോലെയും 30 മീറ്റര്‍ വീതി ലഭ്യമാക്കണമെന്നും ചീഫ്‌സെക്രട്ടറിയെ ഫോണില്‍ വിളിച്ച് അദ്ദേഹം നിര്‍ദ്ദേശം നല്‍കുകയുണ്ട്.

 

You May Also Like

NEWS

മൂവാറ്റുപുഴ: കുളപ്പുറം സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലെത്തി വോട്ട് രോഖപ്പെടുത്തി ഡീന്‍ കുര്യാക്കോസ് എംപി. രാവിലെ 8.30 ഓടെ എത്തിയാണ് എംപി വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് 100ലധികം സീറ്റുകള്‍ നേടി ഐക്യ ജനാധിപത്യ...

NEWS

കോതമംഗലം : മന്ത്രി റോഷി അഗസ്റ്റിനും എ കെ ശശീന്ദ്രനുമെതിരെ ഡീന്‍ കുര്യാക്കോസ് എംപി. കൊച്ചി- മധുര ദേശീയ പാതയുടെ പേര് പോലും തെറ്റായി പറഞ്ഞുവെന്നും ദേശീയ പാതയുടെ നേര്യമംഗലം മുതല്‍ വാളറ...

NEWS

കോതമംഗലം : ഇടുക്കി എംപി അഡ്വ.ഡീൻ കുര്യാക്കോസ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ, വനംവകുപ്പിന്റെ അനാസ്ഥയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു. 2024 ഡിസംബർ 16-ന് കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ എൽദോസ് എന്ന...

NEWS

തൊടുപുഴ : ദേശീയപാത 85-ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നത് സർക്കാരാണെന്ന് ഡീൻ കുര്യാക്കോസ് എംപി. പ്രദേശം വനമാണെന്ന് കാണിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം: എസ്എസ്എൽസി /പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളെയും, ഒന്നൊഴികെ മറ്റെല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനികളെയും അനുമോദിക്കുന്ന...

NEWS

കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...

NEWS

കോതമംഗലം : സംസ്ഥാന സ്കൂൾ കായിക മേളയിലുണ്ടായ പോയിന്റ് അട്ടിമറിയും,കുട്ടികൾക്ക് നേരെയുണ്ടായ പോലീസ് മർദ്ദനവും അങ്ങേയറ്റം പ്രതിഷേധകരമാണെന്ന് ഡീൻ കുര്യാക്കോസ് എംപി. 43 പോയിന്റുമായി മൂന്നാം സ്ഥാനം നേടിയ കോതമംഗലം മാർ ബേസിൽ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

NEWS

തൊടുപുഴ: കേരളത്തിനു വേണ്ടി ജനവാസ കേന്ദ്രങ്ങളും , കൃഷിസ്ഥലങ്ങളും ,തോട്ടങ്ങളും ഒഴിവാക്കി ഇ.എസ്.എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽ കണ്ട്...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...

error: Content is protected !!