Connect with us

Hi, what are you looking for?

CRIME

സ്പിരിറ്റ്‌ കുപ്പികൾ ബൈക്കുകളിൽ വില്പന നടത്തികൊണ്ടിരുന്ന സ്പിരിറ്റ്‌ കടത്തിലെ പ്രധാന കണ്ണി പിടിയിൽ.

പോത്താനിക്കാട് : സ്പിരിറ്റ്‌ കടത്തിലെ പ്രധാന കണ്ണി പിടിയിൽ. 5/6/2021 ൽ കോതമംഗലം എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആയിരുന്ന പി.ഇ. ഷൈബുവിനു പോത്തനിക്കാട് ഭാഗത്തു സ്പിരിറ്റ്‌ കുപ്പികളിൽ നിറച്ചു ബൈക്കുകളിൽ വില്പന നടത്തികൊണ്ടിരുന്ന നാൽവർ സംഘത്തെ പറ്റി രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ റെയ്‌ഡിൽ 4 ലിറ്റർ സ്പിരിറ്റ്‌മായി പോത്തനിക്കാട് ഉന്നതുംവീട്ടിൽ ബിബിനെ കൃത്യ സ്ഥലത്തു നിന്ന് അറസ്റ്റ് ചെയ്യുകയും, സ്പിരിറ്റ്‌ കടത്തിലെ പ്രധാന കണ്ണിയായ പോത്താണിക്കാട് പള്ളിക്കാപറമ്പിൽ റെജി ഉൾപ്പെട്ട മൂവർ സംഘം ഓടി രക്ഷപെടുകയുമായിരുന്നു.

റെജി നിരവധി സ്പിരിറ്റ്‌ കേസുകളിലെ പ്രതി ആണ്. കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. ജോസപ്രതാപ് ഈ കേസിന്റെ അന്വേഷണം ഏറ്റെടുക്കുകയും ഒളിവിൽ കഴിഞ്ഞിരുന്ന റെജിയെ കഴിഞ്ഞ ദിവസം ജനറൽ ഹോസ്പിറ്റലിനു സമീപത്തു അറസ്റ്റ് ചെയ്യുകയായിരുന്നു.2013 ലും 13 കന്നാസ് സ്പിരിറ്റ്‌ കടത്തികൊണ്ട് വന്നതിനു ശാസ്താംകോട്ട റേഞ്ച് ഇൻസ്‌പെക്ടർ ആയിരുന്ന ജോസപ്രതാപ് ശാസ്താംകോട്ട വെച്ച് റെജിയെ അറസ്റ്റ് ചെയ്തിരുന്നു.പോത്താണിക്കാട് സ്പിരിറ്റ്‌ കേസ് അന്വേഷണം പാലാ, തൊടുപുഴ ഭാഗങ്ങൾ കേന്ദ്രികരിച്ചു ഊർജിതമാക്കി.

You May Also Like

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

CRIME

പോത്താനിക്കാട് : അമ്പലത്തിലെ ഭണ്ഡാരമോഷ്ടാവ് അറസ്റ്റിൽ . പോത്താനിക്കാട് മാവുടി അപ്പക്കൽ വീട്ടിൽ പരീത് (അപ്പക്കൽ പരീത് 59) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവാണിയൂർ കുംഭ പ്പിള്ളി അമ്പലം, മോനിപ്പിള്ളി...