Connect with us

Hi, what are you looking for?

SPORTS

കോതമംഗലം താലൂക്കിലെ ആദ്യത്തെ കൃത്രിമ പുല്‍ത്തകിടിയോടുകൂടിയ ഫ്ളഡ്ലിറ്റ് ഫുട്ബോള്‍ കോര്‍ട്ട്

കോതമംഗലം: കായിക കേരളത്തിന് നിരവധി പ്രതിഭകളെ സമ്മാനിച്ച കോതമംഗലത്ത്,
താലൂക്കിലെ ആദ്യത്തെ സിന്തറ്റിക് ടര്‍ഫ് ഫുട്ബോള്‍ കോര്‍ട്ട് അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമായിരിക്കുന്നു. ഫര്‍ണീച്ചര്‍ സിറ്റിയായ നെല്ലിക്കുഴിയില്‍ ഗ്രീന്‍വാലി സ്കൂള്‍ റോഡിന് അഭിമുഖമായി എറ്റവും നവീനമായ കൃത്രിമ പുല്‍ത്തകിടിയോടുകൂടിയ ഫ്ളഡ്ലിറ്റ് ഫുട്ബോള്‍ കോര്‍ട്ടാണ് സോക്കര്‍ അരീന ഫുട്ബോള്‍ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

etax

കോർട്ടിൻ്റെ സമര്‍പ്പണോദ്ഘാടനം ഫെബ്രുവരി 15 ശനിയാഴ്ച രാത്രി 7.30ന് ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസതാരം ഐ.എം. വിജയന്‍ നിര്‍വ്വഹിക്കും. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന ‘ഫൈവ്സ്’ ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ ഉദ്ഘാടനം ആന്‍റണി ജോണ്‍ എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും സാമൂഹിക -സാംസ്കാരിക കായികമേഖലയിലെ പ്രമുഖരും സംബന്ധിക്കും.

കോതമംഗലം മേഖലയിലെ ആദ്യ സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ് മൈതാനമാണിത്. പുതുതലമുറയിലെ ഫുട്ബോള്‍ താരങ്ങളെ വാര്‍ത്തെടുത്ത് വളര്‍ത്തുന്നതിനുള്ള വേദി ഒരുക്കുകയാണ് സോക്കര്‍ അരീന ഫുട്ബോള്‍ ക്ലബ്ബ്. ഇതിന്‍റെ ഭാഗമായ സ്പോര്‍ട്സ് അക്കാദമിയും ആരംഭിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. സോക്കര്‍ അരീന സ്പോര്‍ട്സ് അക്കാദമി ഭാരവാഹികളായ വിനോദ് കെ. എബ്രഹാം (മാനേജിംഗ് ഡയറക്ടര്‍), ഡയറക്ടര്‍മാരായ ബിനു ഇറമ്പത്ത്, എല്‍ദോസ് പി.ജോയി, രാംകുമാര്‍ എച്ച്, പ്രോഗ്രാം കോ -ഓര്‍ഡിനേറ്റര്‍ സലാം കാവാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...