Connect with us

Hi, what are you looking for?

CRIME

മോഷണശ്രമത്തിനിടയില്‍ വീട്ടമ്മയോട് അതിക്രമം കാണിച്ച നെല്ലിക്കുഴി സ്വദേശി അറസ്റ്റില്‍

കോതമംഗലം: മോഷണശ്രമത്തിനിടയില്‍ വീട്ടമ്മയോട് അതിക്രമം കാണിച്ചയാള്‍ പിടിയില്‍. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി എബിന്‍ ടോമി (27)യെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പതമായ സംഭവം. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് വീട്ടില്‍ക്കയറി അലമാരയുടെ താഴ് കുത്തിതുറന്ന് പ്രതി മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ വീട്ടിലെത്തിയപ്പോള്‍ ഒളിച്ചിരിക്കുകയായിരുന്ന ഇയാള്‍ വീട്ടമ്മയോട് അതിക്രമം കാണിക്കുകയായിരുന്നു.

വാഴക്കുളം സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മോഷ്ടിച്ചെടുത്ത ഇരുചക്രവാഹനത്തിലാണ് മോഷ്ടാവ് എത്തിയത്. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെരുമ്പാവൂര്‍, കോടനാട്, കുറുപ്പംപടി, കോതമംഗലം, വാഴക്കുളം, പൂവ്വാര്‍ മുട്ടം, ആലപ്പുഴ നോര്‍ത്ത്, തുടങ്ങിയ സ്റ്റേഷനുകളില്‍ പത്തിലേറെ കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. എസ്‌ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോര്‍ജ്ജ് , എഎസഐ എം.ബി സുബൈര്‍, സീനിയര്‍ സിപിഒമാരായ ഷിജോ പോള്‍, രജിത് രാജന്‍, സിപിഒമാരായ എ.കെ നജ്മി, ടി.കെ സന്ധ്യ, പി.കെ ഹാരിസ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

You May Also Like

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

CHUTTUVATTOM

കോതമംഗലം: അർജുൻ ആയങ്കിക്ക് കോതമംഗലത്ത് ഒരു കേസിൽ ജാമ്യം ലഭിച്ചു.കോതമംഗലം എസ്.എച്ച്.ഓയെ സാമൂഹ മാധ്യമം വഴി ഭീഷണിപ്പെടുത്തിയ കേസിലാണ് കോതമംഗലം കോടതി ജാമ്യം അനുവദിച്ചത്.എന്നാൽ ചേലാട് റിസോർട്ടിൽ നിന്ന് പിടികൂടിയ കേസിൽ നേരത്തെ...

CHUTTUVATTOM

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...

NEWS

കോതമംഗലം: ചെറുവട്ടൂരിൽ വീട് കുത്തി തുറന്ന് പത്ത് പവൻ സ്വർണ്ണാഭരണം കവർന്നു.ചെറുവട്ടൂർ പള്ളിപ്പടിമോനിക്കാട്ടിൽ ഷെബീറിൻ്റെ വീട്ടിലാണ്കവർച്ച നടന്നത്. ഹൃദ്രോഗിയായ ഷെബീറിൻ്റെ പിതാവ് ഹമീദനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് വീട്ടുകാരെല്ലാവരും ചൊവ്വാഴച രാത്രി...

CHUTTUVATTOM

കോതമംഗലം: തെളിവെടുപ്പ് പൂർത്തിയാക്കി കോതമംഗലം കോടതിയിൽ ഹാജരാക്കിയ അർജുൻ ആയങ്കിയെ തലശ്ശേരിക്ക് തിരികെ കൊണ്ടുപോയി. കോതമംഗലം, ഊന്നുകൽ എസ്.എച്ച്.ഒ മാരെ ഭീഷണിപ്പെടുത്തിയ കേസിൽ വെളളിയാഴ്ച കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ആയങ്കിയെ...

CHUTTUVATTOM

കോതമംഗലം: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് തെളിവെടുപ്പിനായി ആയങ്കിയെ കടവന്ത്രയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പുന്നേക്കാട് റിസോർട്ടിൽ...

CHUTTUVATTOM

കോതമംഗലം: വിവിധ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാന്റിലായ പ്രതി അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ച കോതമംഗലം പോലീസ് കസ്റ്റഡിയില്‍...

CHUTTUVATTOM

കോതമംഗലം: പോലീസ് കണ്ണൂരിൽ നിന്നെത്തിച്ച അർജുൻ ആയങ്കിയെ വെള്ളിയാഴ്ച രാത്രി ഏഴരയോടെ കോതമംഗലം മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവിടത്തെ കേസുകളുടെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും. കോതമംഗലം...

CHUTTUVATTOM

നെല്ലിക്കുഴി: പഞ്ചായത്തിന്റെ 2025-2026 വർഷത്തെ മികച്ച മുതിർന്ന കർഷകനുള്ള പുരസ്കാരത്തിന് അർഹനായി വാസുദേവപണിക്കർ. കൃഷി മേഖലയിൽ അദ്ദേഹം നൽകിയ ദീർഘകാലത്തെ  സംഭാവനകളും വേറിട്ട കൃഷി രീതികളും മുൻനിർത്തിയാണ് അംഗീകാരം. ​പഞ്ചായത്ത് പരിധിയിൽ ജൈവകൃഷി...

CRIME

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ലാന്‍ഡ് റവന്യൂ തഹസില്‍ദാറിനെയും ഏജന്റുമാരെയും റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. കണയന്നൂര്‍ തഹസില്‍ദാര്‍ ജോസഫ് ആന്റണി, രണ്ട് ഏജന്റുമാരായ ഷിബിന്‍, കണ്ണന്‍ എന്ന രാജേഷ് എന്നിവരെയാണ്...

CHUTTUVATTOM

പോത്താനിക്കാട് : മദ്യ ലഹരിയില്‍ പോലീസുകാരെ ആക്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. പോത്താനിക്കാട് പഞ്ഞിത്താഴം അന്തിയാട്ട് അമല്‍ (26), സഹോദരന്‍ അതുല്‍ (24) എന്നിവരെയാണ് കൃത്യനിര്‍വഹണത്തിനിടെ പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് പോത്താനിക്കാട് പോലീസ് അറസ്റ്റ്...

CHUTTUVATTOM

കോതമംഗലം: പൂയംകുട്ടി മണികണ്ടന്‍ചാലില്‍ 45 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റില്‍.മണികണ്ടന്‍ചാല്‍ ചാലില്‍ ജിന്‍സ് ഏലിയാസ് (41) നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.സാദിഖ്, കുട്ടമ്പുഴ...

error: Content is protected !!