നെല്ലിക്കുഴി: പഞ്ചായത്തിന്റെ 2025-2026 വർഷത്തെ മികച്ച മുതിർന്ന കർഷകനുള്ള പുരസ്കാരത്തിന് അർഹനായി വാസുദേവപണിക്കർ. കൃഷി മേഖലയിൽ അദ്ദേഹം നൽകിയ ദീർഘകാലത്തെ സംഭാവനകളും വേറിട്ട കൃഷി രീതികളും മുൻനിർത്തിയാണ് അംഗീകാരം.
പഞ്ചായത്ത് പരിധിയിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത കൃഷിരീതികൾ നിലനിർത്തുന്നതിനും വാസുദേവ പണിക്കർ നൽകിയ പങ്ക് ശ്രദ്ധേയമാണ്. വരുംതലമുറയ്ക്ക് മാതൃകയായ അദ്ദേഹത്തിന്റെ കർഷക സേവനങ്ങളെ പഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു. തിങ്കളാഴ്ച പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ അവാർഡ് നൽകും.


















































