കോതമംഗലം : വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് അതിജീവനം പദ്ധതിക്ക് എൻറെ നാട് തുടക്കം കുറിച്ചു. ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട് വാടകയ്ക്ക് താമസിക്കുന്ന എൻറെ നാടിൻറെ പ്രിവിലേജ് കാർഡ് ഉടമകൾ, നാം അംഗങ്ങൾ, കിടപ്പുരോഗികൾ എന്നിവരെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 500 കുടുംബങ്ങൾക്ക് രണ്ട് ഗഡുക്കളായി 2000 രൂപ സാമ്പത്തികസഹായം ലഭിക്കും, കൂടാതെ 10,000 രൂപ പലിശരഹിത വായ്പയും അംഗങ്ങൾക്ക് ലഭ്യമാക്കും. പദ്ധതിയുടെ ഉദ്ഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു. ഡാമി പോൾ, കെ പി കുര്യാക്കോസ്, സികെ സത്യൻ, പി എ പാദുഷ, പി പ്രകാശ് എന്നിവർ പങ്കെടുത്തു.
You May Also Like
NEWS
കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...
NEWS
കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...
NEWS
കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...
AGRICULTURE
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...