പോത്താനിക്കാട്: സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. കടവൂര്‍ മലേക്കുടിയില്‍ ബിജു(43) ആണ് ശനിയാഴ്ച രാത്രി തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
കക്കടാശ്ശേരി-കാളിയാര്‍ റോഡില്‍ പൈങ്ങോട്ടൂര്‍ ആയങ്കര മൃഗാശുപത്രിക്ക് സമീപം ശനിയാഴ്ച രാവിലെ 10ഓടെയാണ് സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ ബിജുവിന്റെ ഭാര്യ മാതാവ് കോഴിപ്പിള്ളി പാറച്ചാലിപ്പടി കുര്യപ്പാറ ബ്രസ്സി ആന്റണി(70) സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തില്‍ ബിജുവിന്റെ മകള്‍ മെറിന്‍ (16) പരിക്കേറ്റിരുന്നു. മെറിന്‍ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലില്‍ തുടരുകയാണ്. ബിജു മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കുവിട്ടു നല്‍കും. സംസ്‌കാരം തിങ്കളാഴ്ച 1ന് കടവൂര്‍ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍.
