Connect with us

Hi, what are you looking for?

ACCIDENT

മ്ലാവ് കുറുകെ ചാടി ബൈക്കിലിടിച്ച് റോഡില്‍ മറിഞ്ഞ യാത്രക്കാരന് ഗുരുതര പരിക്ക്.

കോതമംഗലം: മ്ലാവ് കുറുകെ ചാടി ബൈക്കിലിടിച്ച് റോഡില്‍ വീണ യാത്രക്കാരന് ഗുരുതര പരിക്ക്. ആവോലിച്ചാല്‍ മുണ്ടോത്തുകര ഷാജന് (51) ആണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഊന്നുകല്‍ തടിക്കുളം ഫോറസ്റ്റ് സ്റ്റേഷന് സമീപത്താണ് അപകടം.റോഡില്‍വീണ ഷാജനെ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരാണ് കോതമംഗലത്ത് ആശുപത്രിയില്‍ എത്തിച്ചത്.

വാരിയെല്ലുകള്‍ക്ക് പൊട്ടല്‍ ഉള്‍പ്പെടെ ശരീരമാസകലം ഷാജന് പരിക്കുണ്ട്. കെട്ടിടനിര്‍മാണ തൊഴിലാളിയായ ഷാജന്‍ പണി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഷാജന്റെ ചികിത്സാ ചെലവ് വനംവകുപ്പ് ഏറ്റെടുക്കും. വനംവകുപ്പിന്റെ പ്ലാന്റേഷന് ഉള്ളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. മ്ലാവ്,കേഴ,കാട്ടുപന്നി തുടങ്ങിയ മൃഗങ്ങള്‍ പലപ്പോഴും റോഡിലെ യാത്രക്കാര്‍ക്ക് ഭീക്ഷണിയാകുന്നുണ്ട്.

 

You May Also Like

ACCIDENT

കോതമംഗലം: ആലുവ – മൂന്നാർ റോഡില്‍ കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മലയിന്‍കീഴ് ഗൊവേന്തപ്പടി കുരിശ്ശിങ്കല്‍ തോമസിന്റെ മകന്‍ ആന്റണി (23) ആണ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം റവന്യൂ ടവറിന് സമീപം വളർന്നുപന്തലിച്ചു നിൽക്കുന്ന തണൽമരങ്ങൾ അപകടക്കെണിയാകുന്നു. കാറ്റിൽ മരച്ചില്ലകളും മരങ്ങളും ഒടിഞ്ഞുവീഴുന്നതിനാൽ ടവർ അങ്കണത്തിലെത്തുന്നവർക്കും വാഹനങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്ക.ഴിഞ്ഞ ദിവസം പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണിരുന്നു....

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ക്ലബ്ബ് ഷവായ റെസ്റ്റോറന്റിന് സമീപമുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. ബുധനാഴ്ച രാത്രി 11.30ഓടെ മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ റെസ്റ്റോറന്റിന് മുന്‍വശത്ത്...

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ഷാപ്പുംപടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി അപകടം. ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ വീടിന്റെ കോണ്‍ക്രീറ്റ് മതില്‍ പൂര്‍ണമായും തകര്‍ന്നു. കടാതി സ്വദേശി രാജുവിന്റെ...

ACCIDENT

കോതമംഗലം: പുതുപ്പാടി ചിറപ്പടി ചിറയില്‍ ബീഹാര്‍ സ്വദേശി മുങ്ങിമരിച്ചു. റോഹ്ത്താസ് ജില്ലയിലെ ഗോസാല്‍ ദിഹ് ജമുദാ ഗ്രാമത്തിലെ താനസൂര്യപുരയില്‍ മുനിലാല്‍ റാമിന്റെ മകന്‍ ബിയാഫയെ റാമാ(50)ണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെയാണ്...

ACCIDENT

കോതമംഗലം: ഓവർലോഡ് കയറ്റിവന്ന തടിലോറി കയറ്റത്തിൽ നിയന്ത്രണം വിട്ട് പിന്നോട്ട് പോയി. തടി റോഡിൽ തട്ടി മുൻഭാഗം ഉയർന്നാണ് ലോറി നിന്നത്. . കോതമംഗലം ടൗണില്‍ ചൊവ്വാഴ്ച വൈകന്നേരം 5.30 ഓടെയാണ് അപകടം....

ACCIDENT

കോതമംഗലം: കോട്ടപ്പടിയില്‍ ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സ കഴിഞ്ഞ് വിശ്രമലായിരുന്ന പിഞ്ചുകുഞ്ഞിന് അണുബാധയെ തുടര്‍ന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേല്‍ഭാഗത്തുവീട്ടില്‍ ലിജു- എല്‍ബി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് ബില്‍ഗ മറിയം ലിജു (2)...

ACCIDENT

കൊതമംഗലം: ഇളമ്പ്ര ഭാഗത്ത് പെരിയാര്‍ വാലി കനാലിലേക്ക് കാര്‍ മറിഞ്ഞു. ഡ്രൈവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇളമ്പ്ര കവലയില്‍നിന്ന് കണ്ണംകുളം-മറ്റത്തിപീടിക കനാല്‍ ബണ്ട് റോഡില്‍ ഞായറാഴ്ച ഉച്ചക്ക് 2.30നാണ് അപകടം. വെണ്ടുവഴി സ്വദേശി വിഷ്ണു...

CHUTTUVATTOM

കോതമംഗലം:പാലമറ്റം ചീക്കോട് റോഡിൽ അലഞ്ഞുതിരിഞ്ഞ കന്നുകാലിയെ രക്ഷിക്കാൻ വെട്ടിച്ച വൈദികൻ്റെ കാർ താഴ്ചയിലേക്ക് മറിഞ്ഞു. പരിക്കുകളോടെ വൈദികൻ രക്ഷപ്പെട്ടു.അടിമാലി പത്താം മൈൽ സ്വദേശി ഫാ. റോയി പോൾ മാനിക്കാട്ടിൻ്റെ മാരുതി വാഗണർ കാറാണ്...

CHUTTUVATTOM

കോതമംഗലം: പാത്തിക്കല്‍ പാലത്തിന് സമീപം തോട്ടിലേക്ക് മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താണ കാര്‍ ഫയര്‍ഫോഴ്‌സ് സംഘം രാത്രിയും പകലും നീണ്ട തെരച്ചിലിനൊടുവില്‍ പുറത്തെടുത്തു. ഒഴുക്കില്‍പ്പെട്ട കാര്‍ പാറയില്‍ തങ്ങി നിന്നപ്പോള്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പുറത്ത് കടക്കാനായതിനാല്‍...

ACCIDENT

കോതമംഗലം: ചേലാടിന് സമീപം കരിങ്ങഴയില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു. പുന്നേക്കാട് കൈതവേലില്‍ ജോണിന്റെ മകന്‍ ജിതിന്‍ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയി 11നാണ് അപകടം....

ACCIDENT

കോതമംഗലം: ശക്തമായ മഴയെ തുടര്‍ന്ന് ചീയപ്പാറയില്‍ മണ്ണിടിഞ്ഞതിനു പിന്നാലെ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലെ നേര്യമംഗലം അടിമാലി റോഡിലേക്കാണ് മണ്ണും മരങ്ങളും വീണത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 നാണ്...

error: Content is protected !!