പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം പ്രതി ഹൗറയില്‍ നിന്ന് ഒളിവില്‍ പോവുകയായിരുന്നു. ഫെബ്രുവരിയില്‍ വെസ്റ്റ് ബംഗാള്‍ ഹൗറ ഡോംജൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പതമായ സംഭവം.
പെരുമ്പാവൂരില്‍ ഹെല്‍പ്പര്‍ ജോലി ചെയ്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പെരുമ്പാവൂര്‍ ടൗണില്‍ നിന്നാണ് പിടികൂടിയത്. നേരത്തെയും ഇയാള്‍ പെരുമ്പാവൂരില്‍ ജോലി ചെയ്തിട്ടുണ്ട്. പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദിക് മീണ, ഇന്‍സ്‌പെക്ടര്‍ എല്‍. അനില്‍കുമാര്‍, എഎസ്‌ഐ പി.എ അബ്ദുല്‍ മനാഫ്, സീനിയര്‍ സിപിഒ ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ ഹൗറ ഡോംജൂര്‍ പോലീസിന് കൈമാറി.






















































