കോതമംഗലം: പട്ടിമറ്റം സ്വദേശിയായ കാമുകിയെ മര്‍ദിച്ച് അവശയാക്കിയ ശേഷം കഴുത്തുഞെരിച്ച് മരിച്ചെന്ന് കരുതി കോതമംഗലത്തെ ബൈപാസ് റോഡരികിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച കേസിലെ പ്രതിയായ കാമുകന്‍ ചേലാട്, മില്ലുംപടി തുമ്പറത്തുകൂടി നിതിന്‍ ഗോപാലന്‍ യുവതിയില്‍ നിന്നും സ്വര്‍ണവും പണവും കൈപ്പറ്റിയതായി വിവരം ലഭിച്ചു. പലതവണയായാണ് 12 പവന്‍ സ്വര്‍ണവും പണവും യുവതിയില്‍ നിന്നും വാങ്ങിയെടുത്തത്.
സ്‌നേഹബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ യുവതിയെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. കേസില്‍ അറസ്റ്റിലായ നിതിനുമായി പോലീസ് കോതമംഗലത്ത് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. നിതിനെ ആക്രമണം നട ന്ന യുവതിയുടെ വീട്ടിലും ഉപേക്ഷിച്ച കുറ്റിക്കാട്ടിലും എത്തിച്ച് തെളിവെടുത്തു . സ്വകാര്യ ബാങ്ക് ജീവനക്കാരനായ നിതി ന്റെ വിവാഹം മറ്റൊരു യുവതിയുമായി ഉറപ്പിച്ചിരുന്നു.
നിതിന്‍ ജോലി ചെയ്യുന്ന സ്വകാര്യ ബാങ്കില്‍ യുവതി എത്തിയപ്പോഴുണ്ടായ പരിചയമാണ് അടുത്ത ബന്ധത്തിലേക്ക് വളര്‍ന്നത്.തന്റെ വിവാഹം ഉറ പ്പിച്ചതോടെ ഈ ബന്ധ ത്തില്‍ നിന്ന് പിന്മാറണ മെന്നും ഇനി മുന്നോട്ടു പോകാന്‍ താത്പര്യമി ല്ലെന്നും നിതിന്‍ യുവതിയെ അറിയിച്ചു. ഇതേ ച്ചൊല്ലി ഇരുവരും തമ്മി ലുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതക ശ്രമത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.
മര്‍ദനമേറ്റ് അബോധാവസ്ഥയിലായ യുവതി മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി കാറിലിട്ട് കൊണ്ടുപോയി കോതമംഗലം ന്യൂ ബൈപ്പാസിലെ കോഴിപ്പിള്ളി ഭാഗത്തുള്ള കുറ്റിക്കാട്ടില്‍ തള്ളു കയായിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുന്നത്തുനാട് പോലീസ് പ്രതിയെ പിടികൂടിയത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.























































