പ്രതിഭാ സംഗമവും പഠനോപകരണ വിതരവും നടത്തി
കോതമംഗലം: കുട്ടമ്പുഴ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും, കുട്ടുമ്പുഴ പഞ്ചായത്ത് പതിനൊന്നാം വാർഡ് എഡിഎസ് ഉും സംയുക്തമായി നടപ്പാക്കിയ പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും നടത്തി.ഷിബു തെക്കുംപുറം എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.
യുവ ക്ലബ്ബ് പ്രസിഡണ്ട് കെ. എ സിബി അധ്യക്ഷത വഹിച്ചു. വരുംതലമുറ പുസ്തകങ്ങൾ വായിച്ചും പത്രങ്ങളിലൂടെ അറിവുകൾ നേടിയും മുന്നോട്ട് പോകണമെന്നും സ്കൂളുകളിൽ കൂടുതൽ വായിക്കാനുള്ള അവസരങ്ങൾ ഉണ്ടാകുമെന്നും എംഎൽഎ പറഞ്ഞു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പഞ്ചായത്ത് പ്രസിഡൻ്റ് മേരി കുര്യാക്കോസ് ആദരിച്ചു.റോട്ടറി ക്ലബ് പ്രസിഡണ്ട് ബോബി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽദോസ് ബേബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചിഞ്ചു എബ്രഹാം, പഞ്ചായത്ത് അംഗം അരുണിമ വിനീഷ്, ഫിലോമിന ജോർജ്, എ ഡി എസ് പ്രസിഡന്റ് ബീന ബേബി, സി ഡി എസ് മെമ്പർ രാജമ്മ രാജൻ, ക്ലബ് സെക്രട്ടറി ബിനിൽ കെ ബേബി, ട്രഷറർ ജോബി തോമസ്, സിനോ ചാക്കോ എന്നിവർ പ്രസംഗിച്ചു.ഇരുന്നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.




















































