Connect with us

Hi, what are you looking for?

CHUTTUVATTOM

സൈക്കിൾ സവാരി ലോകത്ത് വിസ്മയം തീർത്തുകൊണ്ട് ആൾ ഇന്ത്യ സൈക്കിൾ റൈഡ് നടത്തിയ യുവാവിന് അനുമോദനം നൽകി.

പല്ലാരിമംഗലം : സൈക്കിൾ സവാരി ലോകത്ത് വിസ്മയം തീർത്തുകൊണ്ട് ആൾ ഇന്ത്യ സൈക്കിൾ റൈഡ് നടത്തിയ യുവാവിന് അനുമോദനം നൽകി.കാശ്മീർ മുതൽ കന്യാകുമാരി വരെ 4000 കിലോമീറ്ററുകൾ സൈക്കിൾ സവാരി നടത്തിയ കശ്മീർ സ്വദേശി മനം ഹസ്സൻ എന്ന യുവാവ് പല്ലാരിമംഗലത്ത് എത്തിയപ്പോൾ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു .

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ് ഉപഹാരം കൈമാറി. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അനുമോദന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ, സഫിയ സലിം, സീനത്ത് മൈതീൻ, കെ എം അബ്ദുൽകരീം, എ എ രമണൻ, കെ എം മൈതീൻ, ഷാജിമോൾ റഫീഖ്, നസിയ ഷമീർ, ഷിബി ബോബൻ, അബൂബക്കർ മാങ്കുളം, റിയാസ് തുരുത്തേൽ അഷിദ അൻസാരി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി
പി പി റെജിമോൻ, യൂത്ത് കോർഡിനേറ്റർ സ്വലാഹ് കെ കാസിം എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...