കോതമംഗലം: പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം. 11 പവന്‍ സ്വര്‍ണവും, 25,000 രൂപയും നഷ്ടപ്പെട്ടു. പല്ലാരിമംഗലം സ്വദേശി പുല്ലായിക്കാട്ട് സഹല്‍ സിദ്ധിഖിന്റെ വീട്ടിലാണ് അര്‍ദ്ധരാത്രിയോടെ മോഷണം നടന്നത്. ബുധനാഴ്ച ബന്ധുവിനെ എയര്‍പോര്‍ട്ടില്‍ നിന്ന് കൊണ്ടുവരാന്‍ വീട്ടിലുള്ളവര്‍ പോയ സമയത്താണ് മോഷണം നടന്നത്.
വീടിന്റെ മുന്‍ഭാഗത്തെ കതക് കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാക്കള്‍ പണവും, സ്വര്‍ണവും സൂക്ഷിച്ചിരുന്ന അലമാരയുടെ പൂട്ട് പൊളിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ബന്ധു സ്വലാഹ് പറഞ്ഞു.




















































