പല്ലാരിമംഗലം: കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു അധ്യക്ഷത വഹിച്ചു.
ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ജില്ലാ പഞ്ചായത്തംഗം ജോമി തെക്കേക്കര, പഞ്ചായത്ത് വൈസ്പ്രസിഡന്റ് മുഹ്‌സിന ഷിഹാബ് ബ്ലോക്ക്പഞ്ചായത്തംഗങ്ങളായ രാജേഷ് കുഞ്ഞുമോന്‍, ബിന്‍സി മോഹനന്‍, പഞ്ചായത്തംഗങ്ങളായ കെ.എ മുഹമ്മദ്, നെജി ജബ്ബാര്‍, എം.പി ഷൗക്കത്ത്, എന്‍.കെ മുഹമ്മദ്, നിസാമോള്‍ ഇസ്മയില്‍ മുന്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ.ഇ അബ്ബാസ്, മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം എം.എം അബ്ദുള്‍ റഹ്‌മാന്‍ കൃഷിഓഫീസര്‍ ടി.എം ആരിഫ, അലി അള്‍ട്ടിമ, കെ.ഇ കാസിം, നൗഫല്‍ അറക്കല്‍, കൃഷി അസിസ്റ്റന്റ് അനിത കൃഷ്ണന്‍കുട്ടി, നസ്‌റിന്‍ മുഹമ്മദ്, കെ ഇ ഐഷമോള്‍, പി ധനേഷ്, സി.എം ഷാഹിതമോള്‍ എന്നിവര്‍ പ്രസംഗിച്ചു

















































