പോത്താനിക്കാട്: പല്ലാരിമംഗലം മോഡേണ്‍പടിയിലെ കരോട്ടുകുടി മുഹമ്മദാലിയുടെ പലചരക്ക് കടയില്‍ മോഷണം. ബുധനാഴ്ച രാത്രി കട കുത്തിത്തുറന്ന് സിഗരറ്റും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു. കൂവള്ളൂരില്‍ ഉള്ളിയാട്ട് നിസാമിന്റെയും പിടവൂര്‍ പുതയത്ത്മോളേല്‍ ബിബിന്റെയും വീടുകളിലെ കിണറുകളില്‍ നിന്ന് മോട്ടോര്‍ പമ്പുസെറ്റും മോഷണം പോയി.
ആയവന പഞ്ചായത്തിലെ മണപ്പുഴ കടാംകുളം ജോര്‍ജിന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം മോട്ടോര്‍ പമ്പ് മോഷണം പോയിരുന്നു. പല്ലാരിമംഗലം പഞ്ചായത്തില്‍ മോഷണവും മോഷണ ശ്രമങ്ങളും വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാത്രികാല പോലീസ് പട്രോളിംഗ് ഊര്‍ജിതമാക്കണമെന്നും മോഷ്ടാക്കളെ ഉടന്‍ പിടികൂടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു















































