Connect with us

Hi, what are you looking for?

CHUTTUVATTOM

വനവാസത്തിനല്ല, പട നയിക്കാൻ! കോതമംഗലത്ത് വി.ഡി. സതീശനും കെ.സി. വേണുഗോപാലിനും അനുകൂലമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍

കോതമംഗലം: യുഡിഎഫ് നേതാക്കളെ അനുകൂലിച്ച് കോതമംഗലത്തും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. വിഡി സതീശന്‍, കെസി വേണുഗോപാല്‍ എന്നിവര്‍ക്കനുകൂലമായ ഫ്‌ളക്‌സ് ബോര്‍ഡുകളാണ് നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. വനവാസത്തിനല്ല പട നയിക്കാന്‍, പ്രിയനേതാവ് വി.ഡിക്ക് അഭിവാദ്യങ്ങള്‍ എന്നിങ്ങനെയാണ് സതീശന്റെ ചിത്രം ആലേഖനം ചെയ്ത ഫ്‌ളക്‌സില്‍ ഉള്ളത്. ടീം യുഡിഎഫ് കോതമംഗലം എന്ന് ഫ്‌ളക്‌സില്‍ ചേര്‍ത്തിട്ടുണ്ട്.

കോതമംഗലം പി.ഒ ജംഗ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള ഈ ബോര്‍ഡിന് സമീപം തന്നെ കെ.സി വേണുഗോപാലിന്റെ ചിത്രമുള്ള മറ്റൊരു ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. വിശ്രമമില്ലാത്ത പടയാളി, വിട്ടു വീഴ്ചയില്ലാത്ത നായകന്‍ എന്നാണ് വേണുഗോപലിന്റെ ഫ്‌ളക്‌സ് ബോര്‍ഡിലുള്ളത്. അതിലും ടീം യുഡിഎഫ് എന്നാണ് എഴുതിയിരിക്കുന്നത്. തങ്ങളുടെ നേതാക്കള്‍ക്കനുകൂലമായി പ്രവര്‍ത്തകര്‍ ഒളിഞ്ഞും തെളിഞ്ഞും കൂടുതല്‍ ഫ്‌ളക്‌സുകള്‍ അണിയറയില്‍ തയ്യാറാക്കി വരുന്നുണ്ടെന്നാണ് സൂചന.

 

You May Also Like

NEWS

കോതമംഗലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ നിയുക്ത എംഎല്‍എ ഷിബു തെക്കുംപുറം ജനങ്ങള്‍ നല്‍കിയ വന്‍ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതിനായി നടത്തുന്ന മണ്ഡല പര്യടനം തുടരുന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ജനങ്ങളുമായി...

CHUTTUVATTOM

കോതമംഗലം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച മുറുകുന്നതിനിടെ വി.ഡി. സതീശന് വേണ്ടി കോതമംഗലത്തെ പളളികളിൽ വഴിപാടുകളുമായി പ്രവർത്തകർ. ഇന്ന് കോതമംഗലം മാർത്തോമ ചെറിയ പള്ളിയിലും ,മാർത്ത മറിയം കത്തീഡ്രൽ വലിയ പള്ളിയിലുമാണ് സതീശൻ്റെ പേരിൽ...

CHUTTUVATTOM

കോതമംഗലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ നിയുക്ത എംഎല്‍എ ഷിബു തെക്കുംപുറം ജനങ്ങള്‍ നല്‍കിയ വന്‍ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതിനായി മണ്ഡലം പര്യടനം ആരംഭിച്ചു.നിയോജകമണ്ഡലം തല ഉദ്ഘാടനം അഡ്വ. ഡീന്‍...

CHUTTUVATTOM

കോതമംഗലം: നിയുക്ത എം.എൽ.എ ഷിബു തെക്കുംപുറം ജനങ്ങൾ നൽകിയ വൻ വിജയത്തിന് നന്ദി അർപ്പിക്കുന്നതിനായി നടത്തുന്ന മണ്ഡല സ്വീകരണ പര്യടനം നാളെ ആരംഭിക്കും. രാവിലെ കാരക്കുന്നത്ത് നിന്നും ആരംഭിക്കുന്ന യാത്ര മുൻസിപ്പാലിറ്റി, കോട്ടപ്പടി...

CHUTTUVATTOM

കോതമംഗലം: വികസന പ്രക്രിയയില്‍ പൊതുജനങ്ങളെ പങ്കാളികളാക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉടനെ തുറക്കുമെന്ന് കോതമംഗലത്ത് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറം. കര്‍ത്തവ്യ ബോധത്തോടെ വിജയത്തെ ഏറ്റുവാങ്ങുന്നുവെന്നും ജനങ്ങള്‍ക്ക് മുന്നില്‍ വച്ച പ്രകടന പത്രികയിലെ...

CHUTTUVATTOM

കോതമംഗലം : ഐഎൻടിയുസി കോതമംഗലം റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിനാഘോഷത്തിൻ്റെ ഭാഗമായി യുദ്ധവിരുദ്ധ റാലിയുംസമ്മേളനം നടത്തി .മാത്യു കുഴൽനാടൻ എം എൽ എ ഉദ്ഘാടനം ചെയ്തു റീജണൽ പ്രസിഡൻ്റ് അബു മൊയ്തീൻ അധ്യക്ഷനായി...

NEWS

കോതമംഗലം: മെയ് 5ലെ പന്തൽ കാത്തിരിക്കൂ… സത്യപ്രതിജ്ഞ യുഡിഎഫിൻ്റേതെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ്.സംസ്ഥാന രാഷ്ട്രീയത്തിൽ ആത്മവിശ്വാസം നിറച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവനകൾക്ക് മറുപടിയായാണ് മോൻസ് ഇക്കാര്യം പറഞ്ഞത്. കേരള കോൺഗ്രസ്...

CHUTTUVATTOM

കോതമംഗലം: എം.എ കോളേജിൽ സ്ട്രോങ്ങ് റൂമിന് സമീപത്തെ കമ്പ്യൂട്ടർ ലാബ് പരീക്ഷക്കായി തുറന്ന് നൽകണമെന്ന് കോളേജ് അധികൃതരുടെ ആവശ്യം യു.ഡി.എഫ് എതിർപ്പിനെ തുടർന്ന് നിരാകരിച്ചു.വെള്ളിയാഴ്ച്ച നടക്കേണ്ട യു.ജി,പി.ജി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക് പരീക്ഷക്കായാണ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് നിന്നും യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറം അഞ്ചക്ക ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി സംഘടിപ്പിച്ച അവലോകന യോഗം വിലയിരുത്തി. സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ കൂടിയ യോഗം...

CHUTTUVATTOM

കോതമംഗലം:വോട്ട് ബഹിഷ്‌ക്കരണവുമായി നെല്ലിമറ്റം കരിമരുതംചാല്‍-കോട്ടപ്പാടം നിവാസികള്‍ രംഗത്ത്. നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡ് തകര്‍ന്ന് തരിപ്പണമായിട്ട് വര്‍ഷങ്ങള്‍ ആയെന്നും കുടിവെള്ളം കിട്ടാക്കനിയാണെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌ക്കരണ തീരുമാനം. യുഡിഎഫ് ഭരിക്കുന്ന കവളങ്ങാട്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറം കുടുംബസമേതം സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ 82-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും തന്റെ വിജയം സുനിശ്ചിതമാണെന്നും സ്ഥാനാര്‍ത്ഥി...

CHUTTUVATTOM

കോതമംഗലം: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ പ്രചരണാര്‍ത്ഥം മറിയ ഉമ്മന്‍ നയിച്ച വനിത റോഡ് ഷോ നടത്തി. കോതമംഗലം കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്നാരംഭിച്ച റോഡ് ഷോ മുനിസിപ്പല്‍ ജംഗ്ഷനില്‍ സമാപിച്ചു. സാധാരണക്കാരില്‍ നിന്ന്...

error: Content is protected !!