Connect with us

Hi, what are you looking for?

NEWS

ജനങ്ങളോട് ചേര്‍ന്ന്, വികസന വഴികളിലേക്ക് ഷിബു തെക്കുംപുറം

കോതമംഗലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ നിയുക്ത എംഎല്‍എ ഷിബു തെക്കുംപുറം ജനങ്ങള്‍ നല്‍കിയ വന്‍ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതിനായി നടത്തുന്ന മണ്ഡല പര്യടനം തുടരുന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ജനങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ഷിബു തെക്കുംപുറം പറഞ്ഞു. നീണ്ടപാറയില്‍ നിന്നും ആരംഭിച്ച പര്യടനത്തിന്റെ ഉദ്ഘാടനം കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ് നിര്‍വഹിച്ചു. തുടര്‍ന്ന് നേര്യമംഗലം, കവളങ്ങാട്, വാരപ്പെട്ടി മണ്ഡലങ്ങളില്‍ പര്യടനം നടന്നു.

പര്യടനത്തിനിടെ സംസാരിച്ച നിയുക്ത എം.എല്‍.എ, അടുത്ത അഞ്ച് വര്‍ഷം കോതമംഗലത്തിന്റെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികളുടെ വിപുലീകരണം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ ശക്തിപ്പെടുത്തല്‍ എന്നിവക്കാണ് മുന്‍ഗണനകള്‍. യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാര്‍ഷിക മേഖലയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ജനങ്ങള്‍ നല്‍കിയ വിശ്വാസം പ്രവര്‍ത്തനത്തിലൂടെ തെളിയിക്കും. എല്ലാ വിഭാഗങ്ങളെയും കൂട്ടിയിണക്കി മുന്നോട്ട് പോകുന്ന വികസനമാണ് ലക്ഷ്യം,” എന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫ് നേതാക്കളായ ഷമീര്‍ പനക്കല്‍, എ ടി പൗലോസ്, ബാബു പോള്‍, പി കെ ചന്ദ്രശേഖരന്‍ നായര്‍, പി എസ് നജീബ്, നിസ്സാര്‍ ഈറക്കല്‍, സി കെ സത്യന്‍, മണ്ഡലം പ്രസിഡന്റ്മാരായ ജെയ്‌മോന്‍ ജോസ്, ജോബി ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ്മാരായ ബിന്ദു ജോര്‍ജ്ജ്, സംഗീത പ്രതീഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജോമി തെക്കേക്കര, സൗമ്യ ശശി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി എം സിദ്ധിഖ്, രാജേഷ് കുഞ്ഞുമോന്‍, പ്രിയങ്ക ടോമി, മേഘ ഷിബു, പഞ്ചായത്ത് മെമ്പര്‍മാര്‍ അടക്കം നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: എസ്.സി.–എസ്.ടി. വകുപ്പിന്റെ കീഴിൽ കിഫ്ബി സാമ്പത്തിക അനുമതി ലഭിച്ച നേര്യമംഗലത്തെ പോസ്റ്റ്മെട്രിക് ട്രൈബൽ ബോയ്സ് ഹോസ്റ്റലിന്റെയും കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയായ പിണവൂർകുടിയിലെ പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റലിന്റെയും നിർമാണ നടപടികൾ വേഗത്തിലാക്കാൻ...

CHUTTUVATTOM

കോതമംഗലം: മാർ തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് ചരിത്ര സ്മരണകൾ ഉണർത്തി ചക്കാലക്കുടി ചാപ്പലിലേക്ക് നടത്തിയ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ചെറിയ പള്ളിയിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധ യൽദോ മോർ...

CHUTTUVATTOM

കോതമംഗലം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഏഞ്ചല്‍ റോസ് ജയ്‌സണ്‍ സഹോദരി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അലെയ്‌ന ആന്‍ ജെയ്‌സണ്‍ എന്നിവര്‍ എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം-വാളറ റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് റവന്യു, വനം വകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നു ഹൈക്കോടതി. കഴിഞ്ഞ ഒക്ടോബര്‍ 24നാണ് കൊച്ചി-മധുര ദേശീയപാതയുടെ (എന്‍എച്ച് 85) ഭാഗമായ റോഡിന്റെ ജോലികള്‍ക്ക്...

CHUTTUVATTOM

കോതമംഗലം: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശ്രീ പുഷ്പകബ്രാഹ്‌മണ സേവാ സംഘം എറണാകുളം ജില്ലാ യുവവേദിയുടെ നേതൃത്വത്തില്‍ ‘പ്രകൃതിയിലേക്ക് ഒരു ബൈക്ക് യാത്ര’ എന്ന പേരില്‍ മാമലക്കണ്ടത്തേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. ആലുവയില്‍ നിന്നാരംഭിച്ച...

CHUTTUVATTOM

കോതമംഗലം: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കോതമംഗലംസെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോ ശുചീകരിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോർജ് ബിനു ചാക്കോ, എറ്റിഒ നിജാമുദീൻ, സൂപ്രണ്ട് ബിജി...

CHUTTUVATTOM

  കോതമംഗലം: കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കന്നി 20 പെരുന്നാളിന്റ പ്രധാന ദിവസങ്ങളായ ഇന്നലെ കോതമംഗലം നഗരവും മാര്‍ തോമ ചെറിയ പള്ളിയും തീര്‍ത്ഥാടകരാല്‍ തിങ്ങിനിറഞ്ഞു. പള്ളിയില്‍ കബറടങ്ങിയിട്ടുള്ള പരിശുദ്ധ...

CHUTTUVATTOM

കോട്ടപ്പടി: ഗാന്ധിജയന്തിയോടനുബന്ധിച്ച് കോട്ടപ്പടി മാർ ഏലിയാസ് കോളേജ് എൻ.എസ്.എസ് വോളണ്ടിയറമ്മാരുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും സഹകരണത്തോടെ പെയ്യാട് കണ്ണക്കടയിലെ വനപാത ശുചീകരിച്ചു. എൻ.എസ്.എസ്. പ്രവർത്തകർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരടക്കം 130ഓളം...

CHUTTUVATTOM

കോതമംഗലം : കോതമംഗലം എം. എ. കോളേജ് സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന 16-മത് കോതമംഗലം സബ്ജില്ലാ സ്കൂൾ കായികമേളയിൽ മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ 525 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാരായി.68 സ്വർണ്ണം,...

NEWS

കോതമംഗലം: അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതത്തിലേക്ക് പോകാതെ കൃഷിയുടെ വഴിയേ സഞ്ചരിക്കുകയാണ് കോതമംഗലം സ്വദേശി സാനു മാഷ്. പഴമയുടെ കൃഷിരീതികൾക്കൊപ്പം ആധുനിക സാങ്കേതിക വിദ്യകളും ചേർത്താണ് ഒന്നര ഏക്കറോളം സ്ഥലത്ത് വൈവിധ്യമാർന്ന...

CHUTTUVATTOM

കോതമംഗലം : തീർത്ഥാടന കേന്ദ്രമായ മാർതോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിൻ്റെ പ്രധാന ആഘോഷദിനമായ ഇന്ന് പരിശുദ്ധ ബാവയുടെ കബർ വണങ്ങി അനുഗ്രഹം പ്രാപിക്കാൻ നാനാദിക്കിൽ നിന്നായി തീർത്ഥാടക ലക്ഷങ്ങൾ കോതമംഗലത്തേക്ക്...

CHUTTUVATTOM

കോതമംഗലം: വര്‍ഷങ്ങളായി കാത്തിരുന്ന കല്ലേലിമേട് ഉള്‍പ്പെടെയുള്ള ആദിവാസി ഉന്നതികളിലേക്കുള്ള ബ്ലാവന പാലം യാഥാര്‍ഥ്യത്തിലേക്ക്. കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട്, കുഞ്ചിപ്പാറ, തലവച്ചപാറ, വാരിയം, തേരാ തുടങ്ങിയ നാല് ഉന്നതികളിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യത്തിനാണ് ഇതോടെ...

error: Content is protected !!