കോതമംഗലം: മുഖ്യ മന്ത്രി വി.ഡി. സതീശനും യുഡിഎഫ് സര്‍ക്കാരിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് കോതമംഗലം താലൂക്ക് ആശുപത്രിയുടെ മുന്നില്‍ കേരള പ്രദേശ് ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി) താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആശ പ്രവർത്തകർ ആഹ്ലാദപ്രകടനവും മധുരവിതരണവും നടത്തി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആദ്യ മന്ത്രി സഭായോഗത്തില്‍ത്തന്നെ ആശമാരുടെ വേതനം 3000 രൂപയായി കൂട്ടുകയും പെന്‍ഷനും പിരിഞ്ഞുപോകുമ്പോഴുള്ള ആനുകൂല്യങ്ങളും ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നുള്ള മുഖ്യ മന്ത്രി വി.ഡി. സതീശന്റെ പ്രഖ്യപാനം സാധാരണക്കാരായ തൊഴിലാളികളെ സഹായിക്കുന്ന നടപടിയുടെ തുടക്കമാണെന്നും വിലയിരുത്തി.
ഡിസിസി ജനറല്‍ സെക്രട്ടറി അബു മൈതീന്‍ ഉദ്ഘാടനം ചെയ്തു. ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ താലൂക്ക് പ്രസിഡന്റും ഐഎന്‍ടിയുസി മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റുമായ ചന്ദ്രലേഖ ശശിധരന്‍ അധ്യക്ഷയായി. മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി. ബാബു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, മഞ്ജു സാബു, ഷിജില ഷിയാസ്, ജിജി സാജു,മേഘ ഷിബു,ജിജി എല്‍ദോസ്, മിനി മാത്യു, ജോമോള്‍ സജി, സഫിയ, ലിസി യാക്കോബ്, ലില്ലി പൗലോസ്, ഉഷാകൃഷ്ണന്‍, ശശി കുഞ്ഞുമോന്‍, ബഷീര്‍ പുല്ലോളി, സുരേഷ് ആലപ്പാട്ട്, അനില്‍ രാമന്‍ നായര്‍, റസീമ അലി, എം.എ. പ്രഹ്ലാദന്‍, എന്നിവര്‍ പ്രസംഗിച്ചു.




















































