കോതമംഗലം: നിയുക്ത എം.എൽ.എ ഷിബു തെക്കുംപുറം ജനങ്ങൾ നൽകിയ വൻ വിജയത്തിന് നന്ദി അർപ്പിക്കുന്നതിനായി നടത്തുന്ന മണ്ഡല സ്വീകരണ പര്യടനം നാളെ ആരംഭിക്കും.
രാവിലെ കാരക്കുന്നത്ത് നിന്നും ആരംഭിക്കുന്ന യാത്ര മുൻസിപ്പാലിറ്റി, കോട്ടപ്പടി എന്നിവിടങ്ങളിലെ വിവിധ മേഖലകളിലെ പര്യടനത്തിനും സ്വികരണത്തിനും ശേഷം രാത്രി 9 ന് നെല്ലിക്കുഴിയിൽ സമാപിക്കും. യുഡിഎഫ് നേതാക്കളും പ്രവർത്തകരും പങ്കെടുക്കും.

















































