Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന്റെ മണ്ഡല പര്യടനം ആരംഭിച്ചു

കോതമംഗലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ നിയുക്ത എംഎല്‍എ ഷിബു തെക്കുംപുറം ജനങ്ങള്‍ നല്‍കിയ വന്‍ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതിനായി മണ്ഡലം പര്യടനം ആരംഭിച്ചു.നിയോജകമണ്ഡലം തല ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു.

വോട്ടര്‍മാരോട് നേരിട്ട് നന്ദി അറിയിക്കുകയും ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകുകയും ചെയ്യുന്നതാണ് പര്യടനത്തിന്റെ പ്രധാന ലക്ഷ്യം. യുഡിഎഫ് നേതാക്കളായ ഷമീര്‍ പനക്കല്‍, ബാബു ഏലിയാസ്, കെ.പി. ബാബു, ഭാനുമതി രാജു, അബു മൊയ്തീന്‍, കെ പി ജലീല്‍, എ ടി പൗലോസ്, ജോമി തെക്കേക്കര, ബാബു പോള്‍, എന്‍ സി ചെറിയാന്‍, എം കെ വേണു, കെ കെ സുരേഷ്, പി ആര്‍ അജി, സുരേഷ് ആലപ്പാട്ട്, ഡി കോരാ, എം വി റെജി, പഞ്ചായത്ത് പ്രസിഡന്റ്മാരായ ഉമേഷ് ശിവകുമാര്‍, നസീറ സലീം, മുന്‍സിപ്പല്‍ കൗണ്‍സിലേഴ്സ്, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

കാരക്കുന്നത്ത് നിന്ന് ആരംഭിച്ച യാത്ര നഗരസഭയിലും കോട്ടപ്പടി പ്രദേശങ്ങളിലുമുള്ള വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചു. പര്യടനം രാത്രി നെല്ലിക്കുഴിയില്‍ സമാപിക്കും.വെള്ളിയാഴ്ച പിണവൂര്‍കുടിയില്‍ നിന്ന് ആരംഭിക്കുന്ന പര്യടനം കുട്ടംപുഴ, കീരംപാറ, വാടാട്ടുപാറ തുടങ്ങിയ മേഖലകളിലൂടെ പുരോഗമിക്കും.

 

You May Also Like

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി അരുണാചല്‍പ്രദേശ് സ്വദേശി മിച്ചി മര്‍പ്പുവിന്റെ ഛായാചിത്രത്തിന് മുന്നില്‍ രാത്രി മെഴുകുതിരി തെളിയിച് പ്രാർത്ഥിച്ച് സഹപാഠികള്‍ അനുശോച്ചു. കോളേജിലെ ഓപ്പണ്‍ എയര്‍ തീയേറ്ററിന് മുന്നിൽ ബുധനാഴ്ച...

NEWS

കോതമംഗലം: ചെറുവട്ടൂരിൽ വീട് കുത്തി തുറന്ന് പത്ത് പവൻ സ്വർണ്ണാഭരണം കവർന്നു.ചെറുവട്ടൂർ പള്ളിപ്പടിമോനിക്കാട്ടിൽ ഷെബീറിൻ്റെ വീട്ടിലാണ്കവർച്ച നടന്നത്. ഹൃദ്രോഗിയായ ഷെബീറിൻ്റെ പിതാവ് ഹമീദനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് വീട്ടുകാരെല്ലാവരും ചൊവ്വാഴച രാത്രി...

CHUTTUVATTOM

കോതമംഗലം: എം.എ എൻജിനീയറിംഗ് കോളേജ് വിദ്യാർഥി അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപുവിൻ്റെ ആത്മഹത്യ സംബന്ധിച്ചു രൂപീകരിച്ച ആഭ്യന്തര അന്വേഷണ കമ്മിഷൻ തെളിവെടുപ്പ് തുടങ്ങി. കോളജ് ഗവേണിങ് ബോഡി അംഗങ്ങളായ ഡോ. ജോർജ് ഐസക്...

ACCIDENT

കോതമംഗലം: ആലുവ – മൂന്നാർ റോഡില്‍ കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മലയിന്‍കീഴ് ഗൊവേന്തപ്പടി കുരിശ്ശിങ്കല്‍ തോമസിന്റെ മകന്‍ ആന്റണി (23) ആണ്...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറി, ഹെഡ് ക്ലാര്‍ക്ക്, ക്ലാര്‍ക്ക് മാരുടെ നിയമനം നടത്താത്തത് മൂലം ആവശ്യ സേവനങ്ങള്‍ക്ക് പൊതുജനങ്ങള്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി പരാതി. ഒഴിവുകള്‍ നികത്തുന്നതിന് കോതമംഗലം എംഎല്‍എയും മറ്റ് ബന്ധപ്പെട്ട...

CHUTTUVATTOM

കോതമംഗലം: ആര്‍എസ്പി നിയോജക മണ്ഡലം കമ്മറ്റി ഷിബു തെക്കുംപുറം എംഎല്‍എക്ക് സ്വീകരണം നല്‍കി. ജില്ലാ സെക്രട്ടറി ജോര്‍ജ് സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. സ്വീകരണത്തിന് ഷിബു തെക്കുമ്പുറം എംഎല്‍എ നന്ദി പറഞ്ഞു. നിയോജക മണ്ഡലം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ റോട്ടറി കരാട്ടെ ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ നാലാമത് എഡിഷന്‍ ഫ്രീഡം ക്വിസ് മത്സരത്തില്‍ മത്സരത്തില്‍ മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 70 പോയിന്റ് നേടി...

CHUTTUVATTOM

കോതമംഗലം: തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിന്‍സ് അംഗം സി. പോള്‍ മരിയ മുല്ലൂര്‍ എസ്.എച്ച് (82) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 10.30ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയില്‍. പരേത രാജകുമാരി...

NEWS

ഗുരുവായൂര്‍: മലയാളി യുവതിയെ താലി ചാര്‍ത്തി സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റ് അംഗം. പിറവം പാമ്പാക്കുട സ്വദേശിനി നിതിന്‍ ചന്ദിനേയാണ് (49) മുന്‍ യുകെ പാര്‍ലമെന്റംഗവും നിലവില്‍ സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റംഗവുമായ മാര്‍ട്ടിന്‍ ഡേ (55) താലി...

CHUTTUVATTOM

കോതമംഗലം: തെളിവെടുപ്പ് പൂർത്തിയാക്കി കോതമംഗലം കോടതിയിൽ ഹാജരാക്കിയ അർജുൻ ആയങ്കിയെ തലശ്ശേരിക്ക് തിരികെ കൊണ്ടുപോയി. കോതമംഗലം, ഊന്നുകൽ എസ്.എച്ച്.ഒ മാരെ ഭീഷണിപ്പെടുത്തിയ കേസിൽ വെളളിയാഴ്ച കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ആയങ്കിയെ...

CHUTTUVATTOM

കോതമംഗലം: അന്താരാഷ്ട്ര കായികവേദികളിൽ ഇന്ത്യയുടെ യശസ്സുയർത്തിയ കോതമംഗലം മാർ അത്തനേഷ്യസ് (എം.എ) കോളേജിന്റെ പൂർവ്വ വിദ്യാർത്ഥിയും ദേശീയ അത്‌ലറ്റുമായ മുഹമ്മദ് അജ്മലിന് രാജ്യം നൽകുന്ന പരമോന്നത കായിക ബഹുമതിയായ അർജുന അവാർഡ്. ​ഏഷ്യൻ...

NEWS

കോതമംഗലം: കുത്തുകുഴി അമ്പലപ്പറമ്പ് അത്തിപ്പിള്ളിൽ ഉണ്ണികൃഷ്ണൻ(69) നിര്യാതനായി. സംസ്കാരം ബുധനാഴ്ച  ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: അരുൺ, അശ്വിൻ. മരുമക്കൾ: ഐശ്വര്യ, ശരണ്യ.

error: Content is protected !!