കോതമംഗലം: വികസന പ്രക്രിയയില്‍ പൊതുജനങ്ങളെ പങ്കാളികളാക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉടനെ തുറക്കുമെന്ന് കോതമംഗലത്ത് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറം. കര്‍ത്തവ്യ ബോധത്തോടെ വിജയത്തെ ഏറ്റുവാങ്ങുന്നുവെന്നും ജനങ്ങള്‍ക്ക് മുന്നില്‍ വച്ച പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കും. വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും എല്ലാവര്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായും ഷിബു തെക്കുംപുറം പറഞ്ഞു.



















































