Connect with us

Hi, what are you looking for?

EDITORS CHOICE

അഭിനയമോഹവുമായി അഭിലാഷ് കാത്തിരിക്കുന്നു, കൈനിറയെ അവസരങ്ങൾക്കായി.

മുവാറ്റുപുഴ : മുവാറ്റുപുഴയിൽ നിന്ന് കലാലോകത്ത് പ്രത്യകിച്ചു മിമിക്രിയുടെ ലോകത്ത് വെന്നിക്കൊടി പാറിച്ചവരാണ് അബിയും, ഷിയാസുമെല്ലാം. എന്നാൽ കഴിവ് ഉണ്ടായിട്ടും നല്ല അവസരങ്ങൾ കിട്ടാത്ത ഒരു മിമിക്രി കലാകാരനാണ് അഭിലാഷ് ആട്ടായം. അഭിനയ മോഹവുമായി നടക്കുന്ന മുവാറ്റുപുഴയുടെ ഈ സ്വന്തം കലാകാരന് ഇതു വരെയും നല്ല അവസരങ്ങൾ ലഭിച്ചില്ല എന്നതാണ് സത്യം. ബാല്യം മുതലേ അതിജീവന പോരാട്ട ജീവിതമാണ് അഭിലാഷിന്റേത്. ചെറുപ്പം മുതലേ അനുകരണ കലയോട് പ്രത്യക ഇഷ്ട്ടം ഉണ്ടായിരുന്നു. മുവാറ്റുപുഴ തർബിയത്ത് സ്കൂളിൽ പഠിക്കുന്ന വേളയിൽ തന്റെ സീനിയർ വിദ്യാർത്ഥിയായ സുമേഷ് സ്കൂൾ വേദിയിൽ മിമിക്രി അവതരിപ്പിച്ചു കയ്യടി നേടിയപ്പോൾ തന്റെ അനുകരണ കലയോടുള്ള മോഹം ഒന്നുകൂടി ഇരട്ടിച്ചു എന്ന് അഭിലാഷ് പറയുന്നു. സുമേഷിനു കിട്ടിയ കയ്യടിയുടെ ആവേശത്തിലാണ് അഭിലാഷ് ആദ്യമായി ശബ്ദാനുകരണം നടത്തുന്നത്.

മാമ്മുക്കോയയുടെയും, ജനാർദ്ദനന്റേയും ശബ്ദം അനുകരിച്ചപ്പോൾ പ്രോത്സാഹ നാവുമായി വിദ്യാർത്ഥികളും, അധ്യാപകരും ഒപ്പം കൂടി. അതിൽ എടുത്ത് പറയേണ്ടത് ജെസ്സി ടീച്ചറിനെ തന്നെയാണ് എന്ന് അഭിലാഷ് പറയുന്നു. 25 വർഷങ്ങൾ അപ്പുറമുള്ള ആ സ്കൂൾ കാലഘട്ടം അഭിലാഷ് ഓർത്തെടുത്തു. പഠിക്കാൻ പുറകോട്ടാണെങ്കിലും, മിമിക്രിയിൽ മുന്നോട്ടാണല്ലോ എന്ന ജെസ്സി ടീച്ചറുടെ തമാശ നിറഞ്ഞ പ്രോത്സാഹനം തനിക്ക് പുത്തൻ ഊർജമാണ് സമ്മാനിച്ചതെന്ന് ഈ കലാകാരൻ പറയുന്നു. പത്താം ക്ലാസ്സ്‌ പഠനത്തിന് ശേഷം പല മിമിക്രി ട്രൂപ്പുകളിലും പരിപാടികൾ അവതരിപ്പിച്ചു. അതിനുശേഷം തന്റെ സീനിയർ ആയി പഠിച്ചു അന്ന് സ്കൂളിൽ മിമിക്രിയിൽ കയ്യടി നേടിയ സുമേഷ് ഗുഡ് ലക്ക് മായി ചേർന്ന് ഗുഡ് ലക്ക് വിഷൻ എന്ന ട്രൂപ് ഉണ്ടാക്കി. അങ്ങനെ ചെറിയ ചെറിയ പ്രോഗ്രാമുകൾ അവതരിപ്പിച്ചു നടന്നു. അതിന്റെ ഇടയിൽ ചില സ്ഥാപനകളുടെ നോട്ടീസ് വിതരണവും.

രാവിലെ നോട്ടീസുമായി ഇറങ്ങിയാൽ മുവാറ്റുപുഴ, കോതമംഗലം മേഖലയിലെ കടകളിൽ കയറി വിതരണം നടത്തി വൈകിട്ട് ആകുമ്പോൾ ചെറിയ ഒരു തുക കിട്ടും. അതുകൊണ്ട് ഒക്കെയാണ് ഈ കലാകാരൻ കഴിഞ്ഞ് കൂടിയിരുന്നത്. നോട്ടീസ് വിതരണത്തിന് പുറമെ വാർക്ക പണിക്കും പോയിട്ടാണ് തന്റെ നിർധന കുടുംബം നോക്കിയിരുന്നത്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്ന ഈ യുവ കലാകാരന്റെ അവസ്ഥ മനസിലാക്കിയ മുവാറ്റുപുഴ യിലെ മാധ്യമ പ്രവർത്തകനായ ജോൺസൻ മാമലശേരിയും, പൊതു പ്രവർത്തകനായ സുഗതനും ചേർന്നാണ് മനോജ്‌ ഗിന്നസിനെ പരിചയപ്പെടുത്തുന്നത്. അന്ന് മിമിക്രി ഓഡിയോ കാസ്സറ്റിന്റെ ഒരു തരംഗം നിലനിൽക്കുന്ന സമയം കൂടിയാണ്. അങ്ങനെ ഏതാനും ഓഡിയോ കാസ്സറ്റിനു വേണ്ടി വർക്ക്‌ ചെയ്തു. പിന്നീട് ഉത്സവ പറമ്പിലും, സ്കൂൾ, കോളേജ് എന്നിവിടങ്ങളിലുമായി വേദികൾ കിട്ടി തുടങ്ങി.

പാഷാണം ഷാജി, രാജേഷ് പറവൂർ, അജി പുന്നപ്ര, പ്രശാന്ത് കാഞ്ഞിരമറ്റം, രമേഷ് പിഷാരടി, കൊല്ലം സിറാജ്, ഹരിശ്രീ ബ്രിജീഷ്, പ്രദീപ് പള്ളുരുത്തി എന്നിവരൊടോപ്പം പല വേദികൾ പങ്കിട്ടു. അവർ ഉയരങ്ങൾ കീഴടക്കിയപ്പോൾ അപ്പോഴും ഈ ചെറുപ്പക്കാരനെ ഭാഗ്യം തുണച്ചില്ല എന്നുവേണം പറയാൻ. എങ്കിലും പരിഭവങ്ങൾ ഒന്നും ഇല്ലാതെ തന്റെ കാലാവസാനയുമായി അദ്ദേഹം മുന്നോട്ടുപോയികൊണ്ടിരുന്നു.2016ൽ ആണ് ഫ്ളവര്സ് ചാനലിലെ കോമഡി ഉത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. ആ പ്രോഗ്രാമിൽ സ്പോട് ഡബ്ബിങ്ങിൽ കലാഭവൻ മണിയെ അനുകരിച്ച് മിന്നും പ്രകടനമാണ് അഭിലാഷ് നടത്തിയത്.

വാസന്തിയും, ലക്ഷ്മിയും പിന്നെ ഞാനും എന്ന വിനയൻ ചിത്രത്തിൽ കലാഭവൻ മണി അവതരിപ്പിച്ച അന്ധനായ ദാമു എന്ന കഥാപാത്രത്തിന് സ്പോട് ഡബ്ബിങ് നടത്തി കോമഡി ഉത്സവത്തിലൂടെ ഏറെ പ്രേക്ഷക പിന്തുണയാണ് ഈ കലാകാരന് ലഭിച്ചത്.ചത്തോ…. അയാള് ചത്തോ…. ലക്ഷ്മി എനിക്കി കണ്ണ് വേണ്ട… നശിച്ചി ലോകം കാണാൻ എനിക്കി കണ്ണ് വേണ്ട എന്ന് പറഞ്ഞ് അഭിലാഷ് ഭാവ അഭിനയ പ്രകടനം നടത്തുമ്പോൾ അയാൾ അഭിനയിക്കുകയായിരുന്നില്ല, ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്ന് തോന്നിപ്പോകും. അത്ര മികച്ച അഭിനയ പ്രകടനമാണ് ഈ കലാകാരൻ നടത്തിയത്.ഒരു പക്ഷെ അന്ന് കലാഭവൻ മണി അഭിലാഷിന്റെആ പ്രകടനം കണ്ടിരുന്നെങ്കിൽ കെട്ടിപിടിച്ച് ഒരു മുത്തം കൊടുത്തേനെ അത്ര ഗംഭിരം. ആ പ്രകടനം കാണാനിടയായ സംവിധായകൻ വിനയൻ മുൻ ജില്ലാ പഞ്ചായത്ത്‌ അംഗവും, മുവാറ്റുപുഴയിലെ രാഷ്ട്രീയ, സാംസ്‌കാരിക പ്രവർത്തകനും, ഹൃസ്വ ചിത്ര സംവിധായകനുമായ അരുൺ വഴി ബന്ധപ്പെട്ടു.

തന്റെ പുതിയ സിനിമയായ ചാലക്കുടിക്കാരൻ ചങ്ങാതിയിൽ ഒരു ചെറിയ വേഷം നൽകി. പിന്നീട് തൃശൂർപൂരം എന്ന സിനിമയിലും ചെറിയ വേഷം ചെയ്തു. ഇതിനു പുറമെ ഹൃസ്വ ചിത്രങ്ങളിലും അഭിനയിച്ചു കൊണ്ടിരിക്കുന്നു. കൊറോണ എന്ന ഈ മഹാമാരി സ്റ്റേജ് കലാകാരന്മാർക്ക് വലിയ തിരിച്ചടിയാണ് കൊടുത്തത്. ആ കൂട്ടത്തിൽ പെട്ട ഈ കലാകാരനും അതിജീവനത്തിന്റെ പാതയിലാണ്. മുവാറ്റുപുഴ, ആട്ടായം കോർമലപുത്തെൻപുരക്കൽ വാസുവിന്റെയും, കൗസല്യയുടെയും മകനാണ് വെള്ളിത്തിരയിൽ മിന്നി തിളങ്ങാൻ അവസരങ്ങൾക്കായി കാത്തിരിക്കുന്ന ഈ അനുഗ്രഹീത കാലാകാരൻ. ഭാര്യ :ലിനി, മക്കൾ അഭിരാജ്, അഭിരാഗ്, അഭിരാമി.

You May Also Like

ACCIDENT

നെല്ലാട്: എറണാകുളം – തേക്കടി സംസ്ഥാന പാതയിലെ കിഴക്കമ്പലം – നെല്ലാട് റോഡില്‍ ബസ് മതിലിലിടിച്ച് തകര്‍ന്ന് യുവതിക്ക് പരിക്കേറ്റു. പരിക്കേറ്റ ബസ് യാത്രക്കാരിയായ യുവതിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

ACCIDENT

മൂവാറ്റുപുഴ: വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് പൊട്ടിവീണ് തൊഴിലാളിയായ യുവാവ് മരിച്ചു. മൂവാറ്റുപുഴ പെരുമ്പല്ലൂര്‍ തേവലത്തില്‍ കൃഷ്ണന്റെയും സുശീലയുടെയും മകന്‍ അക്ഷയ് കൃഷ്ണന്‍ (19) ആണ് മരിച്ചത്. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്തെ മുള്ളുംപുറം...

CHUTTUVATTOM

മൂവാറ്റുപുഴ: വാഴപ്പിള്ളിയ്ക്ക് സമീപമുള്ള തോട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ എന്‍എസ്എസ് വാഴപ്പിള്ളി റോഡിന് സമീപമുള്ള തോട്ടില്‍ നിന്ന് വെള്ളൂര്‍ക്കുന്നം താമരശ്ശേരിയില്‍ രാജേഷ് (53) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

CHUTTUVATTOM

മൂവാറ്റുപുഴ : കാൽനൂറ്റാണ്ടിന്റെ സാങ്കേതിക മികവിന്റെയും അക്കാദമിക മുന്നേറ്റങ്ങളുടെയും നിറവിൽ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് സമാപനം. രജതജൂബിലി സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സാങ്കേതിക...

CHUTTUVATTOM

മൂവാറ്റുപുഴ: ജാതിപത്രി മോഷണ കേസിൽ പ്രതി അറസ്റ്റിൽ. തൃക്കാരിയൂർ രാമല്ലൂർ തേർത്താനക്കുടി രമേശൻ (55)നെയാണ് മൂവാറ്റുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ഫൈസലിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്....

ACCIDENT

മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ  ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും. സ്‌കൂട്ടറിൽ...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്‌തു. പു ഷ്‌പഗിരി മെഡിക്കൽ കോളജിൽ ആയിരുന്നു അന്ത്യം. രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അ...

NEWS

മൂവാറ്റുപുഴ: 45 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂവാറ്റുപുഴയാര്‍ വീണ്ടും ആവേശകരമായ വള്ളംകളിക്ക് വേദിയായി. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ത്രിവേണി ഓണം ആഘോഷങ്ങളുടെ ഭാഗമായി നടന്ന വള്ളംകളി കാണാന്‍ നദിയുടെ ഇരുകരകളിലും വന്‍ ജനാവലിയാണ്...

NEWS

ഗുരുവായൂര്‍: മലയാളി യുവതിയെ താലി ചാര്‍ത്തി സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റ് അംഗം. പിറവം പാമ്പാക്കുട സ്വദേശിനി നിതിന്‍ ചന്ദിനേയാണ് (49) മുന്‍ യുകെ പാര്‍ലമെന്റംഗവും നിലവില്‍ സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റംഗവുമായ മാര്‍ട്ടിന്‍ ഡേ (55) താലി...

CHUTTUVATTOM

കോതമംഗലം: രാസവളങ്ങളുടെ രൂക്ഷമായ വിലവർധനവും ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിിൾ കർഷകരെ സഹായിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് കത്തയച്ചു....

CRIME

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ലാന്‍ഡ് റവന്യൂ തഹസില്‍ദാറിനെയും ഏജന്റുമാരെയും റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. കണയന്നൂര്‍ തഹസില്‍ദാര്‍ ജോസഫ് ആന്റണി, രണ്ട് ഏജന്റുമാരായ ഷിബിന്‍, കണ്ണന്‍ എന്ന രാജേഷ് എന്നിവരെയാണ്...

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ക്ലബ്ബ് ഷവായ റെസ്റ്റോറന്റിന് സമീപമുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. ബുധനാഴ്ച രാത്രി 11.30ഓടെ മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ റെസ്റ്റോറന്റിന് മുന്‍വശത്ത്...

error: Content is protected !!