Connect with us

Hi, what are you looking for?

NEWS

മാത്യു കുഴൽനാടന്റെ പ്രസ്താവനയിൽ പ്രതിഷേധം: മൂവാറ്റുപുഴയിൽ ഫ്ലക്സ് വെട്ടിമാറ്റി കത്തിച്ച് യൂത്ത് ലീഗ്

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

മൂവാറ്റുപുഴ: ആയവനയിൽ മാത്യു കുഴൽനാടന്റെ ഫ്ലക്സ് കത്തിച്ച് മുസ്ലിം യൂത്ത് ലീഗ്. മുസ്ലിം ലീഗ് പുന്നമറ്റം ശാഖ കമ്മിറ്റി ഓഫീസിന് സമീപം സ്ഥാപിച്ചിരുന്ന ഫ്ലെക്സിൽ നിന്നും മാത്യുക്കുഴൽനാടന്റെ ചിത്രം വെട്ടി മാറ്റിയെടുത്ത് കത്തിച്ചാണ് യൂത്ത് ലീഗ് പ്രതിഷേധിച്ചത്. മുസ്ലിംലീഗിനെതിരെ ഇന്ന് മാത്യു കുഴൽനാടൻ നടത്തിയ പ്രസ്താവനിൽ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് രംഗത്തെത്തിയത്. കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നങ്ങളിൽ ലീഗ് അഭിപ്രായം പറയേണ്ട എന്നായിരുന്നു മാത്യു കുഴൽനാടന്റെ പ്രസ്താവന. വി.ഡി സതീശന് അനുകൂലമായി മുസ്‌ലിം ലീഗ് രംഗത്തെത്തിയതിനെ തുടർന്നായിരുന്നു മാത്യു കുഴൽനടന്റെ പ്രസ്താവന. ഇതിൽ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് പുന്നമറ്റം മേഖലാ കമ്മിറ്റി മാത്യു കുഴൽനാടന്റെ ഫ്ലക്സ് കത്തിച്ച് പ്രതിഷേധിച്ചത്.

കേരളം ഇനി ഇവർ നയിക്കും എന്ന് എഴുതി കുഞ്ഞാലിക്കുട്ടി, വിഡി സതീശൻ, രമേശ് ചെന്നിത്തല, മാത്യു കുഴൽനാടൻ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടെ മുസ്ലിം ലീഗ് പുന്നമറ്റം ശാഖ കമ്മിറ്റി സ്ഥാപിച്ചിരുന്ന ഫ്ലെക്സിൽ നിന്നും മാത്യു കുഴൽനാടന്റെ ചിത്രം മാത്രം വീട്ടിയെടുത്ത് കത്തിച്ചാണ് യൂത്ത് ലീഗ് പ്രതിഷേധിച്ചത്.

You May Also Like

ACCIDENT

മൂവാറ്റുപുഴ: വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് പൊട്ടിവീണ് തൊഴിലാളിയായ യുവാവ് മരിച്ചു. മൂവാറ്റുപുഴ പെരുമ്പല്ലൂര്‍ തേവലത്തില്‍ കൃഷ്ണന്റെയും സുശീലയുടെയും മകന്‍ അക്ഷയ് കൃഷ്ണന്‍ (19) ആണ് മരിച്ചത്. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്തെ മുള്ളുംപുറം...

CHUTTUVATTOM

മൂവാറ്റുപുഴ: വാഴപ്പിള്ളിയ്ക്ക് സമീപമുള്ള തോട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ എന്‍എസ്എസ് വാഴപ്പിള്ളി റോഡിന് സമീപമുള്ള തോട്ടില്‍ നിന്ന് വെള്ളൂര്‍ക്കുന്നം താമരശ്ശേരിയില്‍ രാജേഷ് (53) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

CHUTTUVATTOM

മൂവാറ്റുപുഴ : കാൽനൂറ്റാണ്ടിന്റെ സാങ്കേതിക മികവിന്റെയും അക്കാദമിക മുന്നേറ്റങ്ങളുടെയും നിറവിൽ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് സമാപനം. രജതജൂബിലി സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സാങ്കേതിക...

CHUTTUVATTOM

മൂവാറ്റുപുഴ: ജാതിപത്രി മോഷണ കേസിൽ പ്രതി അറസ്റ്റിൽ. തൃക്കാരിയൂർ രാമല്ലൂർ തേർത്താനക്കുടി രമേശൻ (55)നെയാണ് മൂവാറ്റുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ഫൈസലിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്....

ACCIDENT

മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ  ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും. സ്‌കൂട്ടറിൽ...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്‌തു. പു ഷ്‌പഗിരി മെഡിക്കൽ കോളജിൽ ആയിരുന്നു അന്ത്യം. രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അ...

CHUTTUVATTOM

കോതമംഗലം: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനം കോതമംഗലത്ത് ജനക്ഷേമത്തിന്റെ നൂറുദിനങ്ങളായി യുഡിഎഫ് ആഘോഷിച്ചു. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജനക്ഷേമം, വികസനം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ആദ്യ...

NEWS

മൂവാറ്റുപുഴ: 45 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂവാറ്റുപുഴയാര്‍ വീണ്ടും ആവേശകരമായ വള്ളംകളിക്ക് വേദിയായി. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ത്രിവേണി ഓണം ആഘോഷങ്ങളുടെ ഭാഗമായി നടന്ന വള്ളംകളി കാണാന്‍ നദിയുടെ ഇരുകരകളിലും വന്‍ ജനാവലിയാണ്...

CHUTTUVATTOM

കോതമംഗലം: രാഷ്ട്രിയ പ്രവര്‍ത്തകര്‍ സാധാരണക്കാരുടെ വിഷമതകളില്‍ ഇടപെട്ട് അവരെ ചേര്‍ത്ത് നിര്‍ത്തണമെന്ന് മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി. കോണ്‍ഗ്രസ് നേര്യമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷവും, ഓണക്കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എല്‍ദോസ്...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ വനാതിർത്തി ഉൾപ്പെടെയുള്ള മേഖലയിലെ കർഷക ജനതയുടെ സംരക്ഷകരായി യുഡിഎഫ് മുന്നിൽ ഉണ്ടാകുമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം മുൻ എംഎൽഎ ജോസഫ് വാഴക്കൻ. കേരള പ്രദേശ് കർഷക കോൺഗ്രസ് കോതമംഗലം...

NEWS

ഗുരുവായൂര്‍: മലയാളി യുവതിയെ താലി ചാര്‍ത്തി സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റ് അംഗം. പിറവം പാമ്പാക്കുട സ്വദേശിനി നിതിന്‍ ചന്ദിനേയാണ് (49) മുന്‍ യുകെ പാര്‍ലമെന്റംഗവും നിലവില്‍ സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റംഗവുമായ മാര്‍ട്ടിന്‍ ഡേ (55) താലി...

CHUTTUVATTOM

കോതമംഗലം: രാസവളങ്ങളുടെ രൂക്ഷമായ വിലവർധനവും ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിിൾ കർഷകരെ സഹായിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് കത്തയച്ചു....

error: Content is protected !!