Connect with us

Hi, what are you looking for?

CRIME

മൂവാറ്റുപുഴയില്‍ പട്ടാപ്പകല്‍ വയോധികയുടെ വായില്‍ തുണി തിരുകി 12 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

മൂവാറ്റുപുഴ: മാറാടിയില്‍ പട്ടാപ്പകല്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.ഞായറാഴ്ച രാവിലെ എട്ടോടെ മാറാടി മഞ്ചേരിപ്പടിയില്‍ പൂമറ്റത്തില്‍ മറിയാമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. അവിവാഹിതയായ മറിയാമ്മയും, തമിഴ്‌നാട് സ്വദേശിനിയായ വീട്ടുജോലിക്കാരിയും മാത്രമാണ് വീട്ടില്‍ താമസിച്ച് വന്നിരുന്നത്. സമീപത്തെ താമസക്കാരായ മറിയാമ്മയുടെ സഹോദരനും കുടുംബവും പള്ളിയില്‍ പോയസമയം വീട്ടിലെത്തിയ മോഷ്ടാവ് ജോലിക്കാരിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം, മറിയാമ്മയുടെ വായില്‍ തുണി തിരുകി മറിയാമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. മറിയാമ്മ ധരിച്ചിരുന്ന ആറ് വളകളും, മാലയും ഉള്‍പ്പെടെ 12 പവനോളം സ്വര്‍ണമാണ് മോഷ്ടവ് കവര്‍ന്നത്.

മറിയാമ്മ ധരിച്ചിരുന്ന കമ്മലും, മോതിരവും കൂടി മോഷ്ടിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഒടുവില്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. വിവരമറിഞ്ഞ് മൂവാറ്റുപുഴ പോലീസും, മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഷാന്റി ഏബ്രഹാമും, മറ്റ് ജനപ്രതിനിധികളും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്നാട് സ്വദേശിയായ വീട്ടുജോലിക്കാരിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്

 

You May Also Like

CHUTTUVATTOM

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...

NEWS

കോതമംഗലം: ചെറുവട്ടൂരിൽ വീട് കുത്തി തുറന്ന് പത്ത് പവൻ സ്വർണ്ണാഭരണം കവർന്നു.ചെറുവട്ടൂർ പള്ളിപ്പടിമോനിക്കാട്ടിൽ ഷെബീറിൻ്റെ വീട്ടിലാണ്കവർച്ച നടന്നത്. ഹൃദ്രോഗിയായ ഷെബീറിൻ്റെ പിതാവ് ഹമീദനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് വീട്ടുകാരെല്ലാവരും ചൊവ്വാഴച രാത്രി...

NEWS

ഗുരുവായൂര്‍: മലയാളി യുവതിയെ താലി ചാര്‍ത്തി സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റ് അംഗം. പിറവം പാമ്പാക്കുട സ്വദേശിനി നിതിന്‍ ചന്ദിനേയാണ് (49) മുന്‍ യുകെ പാര്‍ലമെന്റംഗവും നിലവില്‍ സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റംഗവുമായ മാര്‍ട്ടിന്‍ ഡേ (55) താലി...

CHUTTUVATTOM

കോതമംഗലം: തെളിവെടുപ്പ് പൂർത്തിയാക്കി കോതമംഗലം കോടതിയിൽ ഹാജരാക്കിയ അർജുൻ ആയങ്കിയെ തലശ്ശേരിക്ക് തിരികെ കൊണ്ടുപോയി. കോതമംഗലം, ഊന്നുകൽ എസ്.എച്ച്.ഒ മാരെ ഭീഷണിപ്പെടുത്തിയ കേസിൽ വെളളിയാഴ്ച കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ആയങ്കിയെ...

CHUTTUVATTOM

കോതമംഗലം: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് തെളിവെടുപ്പിനായി ആയങ്കിയെ കടവന്ത്രയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പുന്നേക്കാട് റിസോർട്ടിൽ...

CHUTTUVATTOM

കോതമംഗലം: വിവിധ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാന്റിലായ പ്രതി അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ച കോതമംഗലം പോലീസ് കസ്റ്റഡിയില്‍...

CHUTTUVATTOM

കോതമംഗലം: പോലീസ് കണ്ണൂരിൽ നിന്നെത്തിച്ച അർജുൻ ആയങ്കിയെ വെള്ളിയാഴ്ച രാത്രി ഏഴരയോടെ കോതമംഗലം മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവിടത്തെ കേസുകളുടെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും. കോതമംഗലം...

CHUTTUVATTOM

കോതമംഗലം: രാസവളങ്ങളുടെ രൂക്ഷമായ വിലവർധനവും ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിിൾ കർഷകരെ സഹായിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് കത്തയച്ചു....

CRIME

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ലാന്‍ഡ് റവന്യൂ തഹസില്‍ദാറിനെയും ഏജന്റുമാരെയും റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. കണയന്നൂര്‍ തഹസില്‍ദാര്‍ ജോസഫ് ആന്റണി, രണ്ട് ഏജന്റുമാരായ ഷിബിന്‍, കണ്ണന്‍ എന്ന രാജേഷ് എന്നിവരെയാണ്...

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ക്ലബ്ബ് ഷവായ റെസ്റ്റോറന്റിന് സമീപമുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. ബുധനാഴ്ച രാത്രി 11.30ഓടെ മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ റെസ്റ്റോറന്റിന് മുന്‍വശത്ത്...

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ഷാപ്പുംപടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി അപകടം. ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ വീടിന്റെ കോണ്‍ക്രീറ്റ് മതില്‍ പൂര്‍ണമായും തകര്‍ന്നു. കടാതി സ്വദേശി രാജുവിന്റെ...

CHUTTUVATTOM

പോത്താനിക്കാട് : മദ്യ ലഹരിയില്‍ പോലീസുകാരെ ആക്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. പോത്താനിക്കാട് പഞ്ഞിത്താഴം അന്തിയാട്ട് അമല്‍ (26), സഹോദരന്‍ അതുല്‍ (24) എന്നിവരെയാണ് കൃത്യനിര്‍വഹണത്തിനിടെ പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് പോത്താനിക്കാട് പോലീസ് അറസ്റ്റ്...

error: Content is protected !!