Connect with us

Hi, what are you looking for?

NEWS

ആദിവാസി യുവാവിനെ കാട്ടാന ചവിട്ടി കൊന്നു.

കോതമംഗലം:  കുട്ടമ്പുഴയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടി കൊന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടിയില്‍ സന്തോഷിനെ ആണ് കാട്ടാന ചവിട്ടി കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. കുളിക്കാനായി തോട്ടിലേക്ക് പോയ സന്തോഷിനെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സന്തോഷിനെ കണ്ടെത്തിയത്. ചെളിയില്‍ പൂണ്ടു കിടക്കുന്ന നിലയിലായിരുന്നു ഇയാളുടെ മൃതദേഹമുണ്ടായിരുന്നത്.

തോടിന്റെ മറുകരയിലാണ് സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്. പുഴക്കരയുടെ ഇരുവശത്തും ആന കൂട്ടം ഉഴുത് മറിച്ചിട്ട നിലയിലാണുള്ളത്. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണിവിടം. ഫെന്‍സിങ് സംവിധാനവും ഇവിടെ ഇല്ല. പലപ്പോഴും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തി വലിയ രീതിയിലുള്ള നാശനഷ്ട്ടങ്ങള്‍ വിതയ്ക്കാറുള്ള ഒരു പ്രദേശമാണിത്. പ്രദേശവാസികള്‍ നിരവധി തവണ പരാതി നല്‍കിയിട്ടും വനം വകുപ്പിന്റെ ഭാഗത്ത് നിന്നും നടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പ്രദേശവാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. സന്തോഷിന്റെ മരണത്തെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. വന്യമൃഗങ്ങളുടെ നിരന്ത ആക്രമണങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് പ്രദേശവാസികള്‍.

You May Also Like

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...