Connect with us

Hi, what are you looking for?

ACCIDENT

വാഹനാപകടത്തില്‍ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ വാച്ചർ അന്തരിച്ചു.

കുട്ടമ്പുഴ : വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. തട്ടേക്കാട് പക്ഷിസങ്കേതത്തിലെ വാച്ചറും പക്ഷി നിരീക്ഷകനുമായിരുന്ന കൊട്ടിശ്ശേരിക്കുടി കെ.എം.മാണി(49)യാണ് മരിച്ചത്. സത്രപ്പടിയിൽ മക്കപുഴ കോളനിക്ക് സമീപം കെ.എസ്.ആർ.റ്റി.സി ബസ്സും ബൈക്കും തമ്മിൽ തിങ്കളാഴ്ച്ച രാത്രിയിൽ കൂട്ടിയിടിക്കുകയായിരുന്നു. കോതമംഗലത്തുനിന്നും പിണവൂർകുടിയിലേക്ക് പോകുകയായിരുന്ന കെ.എസ് ആർ.ട്ടി റ്റി.സ്സി ബസും, എതിർ ദിശയിൽ നിന്നും വന്ന തട്ടേക്കാട് പക്ഷിസങ്കേതത്തിലെ വാച്ചറായ കെ.എം മാണി ഓടിച്ച ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ വാച്ചറെ കുട്ടമ്പുഴ പോലീസും നാട്ടുകാരും ചേർന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. തലക്കേറ്റ പരിക്ക് ഗുരുതരമായതിനെത്തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകൾ നാളെ ബുധനാഴ്ച്ച തട്ടേക്കാട് സൈന്റ്റ് മേരീസ് പള്ളിയിൽ.

You May Also Like

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...