Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ മേഖലയിൽ കനത്ത മഴ; മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി, ബ്ലാവന കടത്ത് നിർത്തി.

  • ബിബിൻ പോൾ എബ്രഹാം

കുട്ടമ്പുഴ : കനത്ത മഴയിൽ മണികണ്ഠൻ ചാൽ മേഖലയിലെ വീടുകളിൽ വെള്ളം കയറി. ചാപ്പത്ത് മുങ്ങിയതോടെ മണികണ്ഠൻ ചാൽ, വെള്ളാരംകുത്ത്, ഉറിയംപെട്ടി എന്നിവിടങ്ങളിലെ ജനങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കനത്ത മഴയെ തുടർന്ന് ചാപ്പത്തിലേക്ക് ഉള്ള റോഡിന്റെ ഇരുവശത്തും മണ്ണിടിഞ്ഞിട്ടുണ്ട്. കൂടാതെ കുട്ടമ്പുഴ മേഖലയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. അട്ടിക്കളം, സത്രപ്പടി എന്നിവിടങ്ങളിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്ന് അപകടവസ്ഥയിലാണ്. പൂയംകുട്ടി പുഴയിൽ വെള്ളം കൂടിയതോടെ ബ്ലാവന കടത്തു നിർത്തിവെച്ചിരിക്കുകയാണ്. ബസ് സർവീസുകൾ പൂയംകുട്ടി വരെ മാത്രമാണ്‌ ഇപ്പോൾ സർവിസ് നടത്തുന്നത്. ഉരുളൻതണ്ണിയിൽ റോഡിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് പിണവൂർകുടി , മാമലക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ഗതാഗതവും സ്‌തംഭിച്ചു. വെള്ളപ്പൊക്ക ദുരിതം നേരിടുന്ന പ്രദേശങ്ങളിൽ ഷിബു തെക്കുംപുറം സന്ദർശനം നടത്തി.

You May Also Like

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

പൂയംകുട്ടി: മണികണ്ഠൻ ചാൽ ചപ്പാത്തിൽ പാലം മുറിച്ചു കടക്കുമ്പോൾ ഒഴുക്കിൽ പെട്ട ബിജുവിൻ്റെ(രാധാകൃഷ്ണൻ 35) മൃതദേഹം കണ്ടെത്തി. ആറാം ദിവസമാണ് കണ്ടെത്തിയത്. ഇന്ന് (30/06/2025) രാവിലെ പൂയംകുട്ടി ഭാഗത്ത് നിന്നും താഴേക്ക് ഒഴുകുന്ന...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ...

NEWS

കോതമംഗലം : കഴിഞ്ഞ ബുധനാഴ്ച്ച (25/6/2025) പൂയംകൂട്ടി മണികണ്‌ഠൻ ച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി ജെ രാധാകൃഷ്‌ണനെ (ബിജു) കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ ജില്ലയിലെ മറ്റ് മേഖലകളിലേക്കും (കുന്നത്ത്നാട്,ആലുവ താലൂക്കുകളുടെ പരിധിയിലും) വ്യാപിപ്പിക്കണമെന്ന്...

NEWS

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടു .ഇന്ന് (27/6/25)രാവിലെ 7 മുതൽ എൻ ഡി ആർ എഫിന്റെ...

NEWS

കോതമംഗലം: മണികണ്ഠന്‍ചാലില്‍ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെയും യുഡിഎഫിന്റെയും വര്‍ഷങ്ങളായുള്ള ആവശ്യത്തെ എംഎല്‍എയും സര്‍ക്കാരും അവഗണിച്ചതിന്റെ ഫലമാണ് ചപ്പാത്തില്‍നിന്ന് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ബിജുവിനെ കാണാതായതെന്ന് യുഡിഎഫ് ജില്ല കണ്‍വീനര്‍ ഷിബു തെക്കുംപുറം. മഴ പെയ്താല്‍...

NEWS

കോതമംഗലം: കനത്ത മഴയെതുടര്‍ന്ന് കുട്ടന്പുഴ പഞ്ചായത്ത് 15-ാം വാര്‍ഡ് നൂറേക്കറില്‍ വീടിന്റെ സംരക്ഷണ ഭിത്തി സമീപവാസികകളുടെ വീടുകള്‍ക്ക് സമീപത്തേക്ക് ഇടിഞ്ഞു വീണു. പയ്യപ്പിള്ളി ചിന്നമ്മ റാഫേലിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് അയല്‍വാസികളായ പാറമേല്‍...

NEWS

കോതമംഗലം: മണികണ്ഠന്‍ചാല്‍ ചപ്പാത്തിലൂടെ നടന്നുനീങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ബിജുവിനായി പൂയംകുട്ടിപുഴയില്‍ രണ്ടാം ദിവസവും നടത്തിയ ഊര്‍ജ്ജിത തെരച്ചിലും വിഫലമായി.മണികണ്ഠന്‍ചാല്‍ വര്‍ക്കൂട്ടുമാവിള രാധാകൃഷ്ണനാണ് (ബിജു-37) ബുധനാഴ്ച രാവിലെ ആറരയോടെ ഒഴുക്കില്‍പെട്ടത്. സ്വകാര്യബസ് തൊഴിലാളിയായ ബിജു...

NEWS

കോതമംഗലം – കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ഉന്നതിയിൽ കാട്ടാന ശല്യം രൂക്ഷമായി. ഇന്ന് പുലർച്ചെ യെത്തിയ ആനകൾ വ്യാപകമായി കൃഷികൾ നശിപ്പിച്ചു. പന്തപ്ര ഉന്നതിയിലെ ഊരുമൂപ്പൻ കുട്ടൻ ഗോപാലൻ, ചെല്ലപ്പൻ, പ്രഭാകരൻ എന്നിവരുടെ...

NEWS

കോതമംഗലം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മീൻകുളം – മാപ്പിളപ്പാറ ഉന്നതികളിൽ നിന്നും പന്തപ്രയിലെത്തി കുടിൽ കെട്ടി താമസിക്കുന്ന 19 കുടുംബങ്ങളുടെ പുനരധിവാസത്തിന് സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. മീൻകുളം-...

error: Content is protected !!