കോതമംഗലം: കേരളപ്പിറവി സപ്തതിയുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ക്ക് പ്രൗഢഗംഭീര തുടക്കം. എന്റെ കോതമംഗലം, എന്റെ അഭിമാനം എന്ന പേരില്‍ കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ജേണലിസ്റ്റും എഴുത്തുകാരനുമായ റാം മോഹന്‍ പാലിയത്ത് മുഖ്യാതിഥിയായി. ഷിബു തെക്കുംപുറം എംഎല്‍എ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജു, പ്രൊഫ. കെ.എം. കുര്യാക്കോസ്, പ്രൊഫ. ബേബി വര്‍ഗീസ്, നഗരസഭാ വൈസ് ചെയര്മാന് പ്രിന്‍സ് വര്‍ക്കി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പിഎഎം ബഷീര്‍, ജോമി തെക്കേക്കര, പഞ്ചായത്ത് പ്രസിഡന്റുമാരായ മേരി കുര്യാക്കോസ്, സംഗീത പ്രതീഷ്, ബിന്ദു ജോര്‍ജ്, റീന ജോഷി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എം സിദ്ദിഖ്, മേഘ ഷിബു, സംഘാടകരായ ബേസില്‍ എബ്രഹാം, ഡോ. ജേക്കബ് ഇട്ടൂപ്പ്, എം. എസ്. എല്‍ദോസ്, ബാബു ഏലിയാസ്,കെ പി കുര്യാക്കോസ്, ബിന്ദു വര്‍ഗീസ്, ബിജി ഷിബു, റോയി പീച്ചാട്ട്, ബാബു ഇരുമല, സായ് പൂത്തോട്ട, എം ഡി ശശി, നഗരസഭാ കൗണ്‍സിലര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, രാഷ്ട്രീയ, സാഹിത്യ, സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ പ്രസംഗിച്ചു.ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും ചടങ്ങില്‍ നടന്നു.
വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മത്സരങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.ആഘോഷങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന ഓപ്പണ്‍ ലൈബ്രറിയിലേക്കുള്ള പുസ്തകശേഖരണത്തിനും ചടങ്ങില്‍ തുടക്കമായി. ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങളുടെ ഭാഗമായി കലാ, സാഹിത്യ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളെ കോര്‍ത്തിണക്കിയുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.




















































